കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിരുദ്ധവും ഹിന്ദുവിരുദ്ധവും വേണ്ട.... നെറ്റ്ഫ്‌ളിക്‌സിനും ആമസോണിനും പൂട്ടിട്ടാന്‍ ആര്‍എസ്എസ്

Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റുഫോമുകള്‍ക്ക് കുരുക്കിടാന്‍ ആര്‍എസ്എസ് . ഇത്തരം സൈറ്റുകളില്‍ വരുന്ന സിനിമകളിലും ഷോകളിലും ഇന്ത്യാവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ കാര്യങ്ങള്‍ വരുന്നുണ്ടെന്നാണ് ആര്‍എസ്എസ് ഉന്നയിക്കുന്നത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാനും, ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ചുള്ള പരിപാടികള്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നുമാണ് നിര്‍ദേശം.

1

കഴിഞ്ഞ നാല് മാസത്തിനിടെ ആറ് അനൗദ്യോഗിക കൂടിക്കാഴ്ച്ചകള്‍ നടത്തിയിരിക്കുകയാണ്. നേരത്തെ വിവരസാങ്കേതിക വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറും ഓണ്‍ലൈന്‍ കണ്ടന്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ട്രിബ്യൂണലിനെ കണ്ടിചിരുന്നു. ഇന്ത്യ നിര്‍ണായകമായി കാണുന്ന കശ്മീര്‍ പോലുള്ള വിഷയങ്ങളില്‍ സ്ട്രീമിംഗ് സൈറ്റുകള്‍ വിമര്‍ശനാത്മകമായ കണ്ടന്റുകള്‍ നല്‍കരുതെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. ഹിന്ദു മതത്തെയും ദേശീയതയെ കാണിക്കുന്ന ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കുന്ന കാര്യങ്ങളും ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

നേരത്തെ ലൈല എന്ന വെബ്‌സീരിസിലൂടെ നെറ്റ്ഫ്‌ളിക്‌സിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യക്ക് ആവശ്യമുള്ള കണ്ടന്റുകള്‍ മാത്രം ടെലികാസ്റ്റ് ചെയ്താല്‍ മതിയെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം ചില വെബ് സീരീസുകളില്‍ ആള്‍ക്കൂട്ട കൊലപാതകത്തെ കാണിച്ച രീതി ആശങ്കാജനകമാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും പറഞ്ഞിട്ടുണ്ട്. ഇത് കൂടുതല്‍ പേര്‍ക്ക് നിയമം കൈയ്യിലെടുക്കാനുള്ള അവസരം നല്‍കുമെന്നാണ് ഭാഗവ് ചൂണ്ടിക്കാണുന്നത്.

സംവിധായകരെ കണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത്തരം ആവശ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നല്ല വശങ്ങള്‍ കാണിക്കണമെന്നാണ് ആവശ്യം. ആര്‍എസ്എസിന്റെ രണ്ട് യൂണിറ്റുകളായ ഭാരതീയ ചിത്ര സാധന, സന്‍സ്‌കാര്‍ ഭാരതി എന്നിവയ്ക്കാണ് ഇതിന്റെ ചുമതല. കുടുംബം, സമൂഹത്തിലെ സഹവര്‍ത്തിത്വം, ഇന്ത്യന്‍ ഫോക് ആര്‍ട്ട്, പരിസ്ഥിതി, സ്ത്രീ, ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ കണ്ടന്റുകളില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് എന്നിവയിലെ ഫോര്‍ ഷോട്ട്‌സ്, ഗൗള്‍, ലൈല, എന്നിവ നേരത്തെ വിവാദമായിരുന്നു. സീ ചാനലിലെ ഷോയില്‍ ഇന്ത്യന്‍ സൈന്യത്തെ മോശമായി കാണിച്ചു എന്നും പരാതിയുയര്‍ന്നിരുന്നു.

 കൂടത്തായി കൊലപാതകം: ഷാജുവിനെ പോലീസ് വിട്ടയച്ചു... പ്രതികരണം ഇങ്ങനെ കൂടത്തായി കൊലപാതകം: ഷാജുവിനെ പോലീസ് വിട്ടയച്ചു... പ്രതികരണം ഇങ്ങനെ

English summary
rss wants streaming platforms to avoid anti hindu content
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X