കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത്? റിജിജുവിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി യെച്ചൂരി

ഇന്ത്യാ ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇടതുപക്ഷം ആഘോഷിച്ചുവെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിന് ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ മറുപടി.

  • By Akshay
Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത് എന്ന ചോദ്യമാണ് കേന്ദ്ര മന്ത്രി റിജിജുവിനോട് യെച്ചൂരി ഉന്നയിച്ചത്. ഇന്ത്യാ ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇടതുപക്ഷം ആഘോഷിച്ചുവെന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിന് ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ മറുപടി.

ദില്ലി രാംജാസ് കോളേജിലെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണവും അതിനെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സമൂഹം രംഗത്ത് വന്നതും അടക്കം കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് സീതാറാം യെച്ചൂരിയുടെ മറുപടി. എബിവിപിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്റെ മകള്‍ ഗുര്‍മെഹറിനെതിരെയുള്ള കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനേയും സീതാറാം യെച്ചൂരി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

 ആഘോഷിച്ചു

ആഘോഷിച്ചു

ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്എസുകാര്‍ മധുരപലഹാരം നല്‍കി ആഘോഷിച്ചതിന്‌റെ കാര്യം ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്എസ് തലവനായിരുന്ന ഗോള്‍വള്‍ക്കറിനോട് ചോദിച്ചിരുന്നുവെന്ന് പറഞ്ഞാണ് യെച്ചൂരിയുടെ ട്വീറ്റ്.

 നിയമം നടപ്പാക്കേണ്ടവര്‍

നിയമം നടപ്പാക്കേണ്ടവര്‍

നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ ഗുല്‍മെഹറിനെ ആക്രമിക്കുന്നവര്‍ക്ക് ഒപ്പമാണെന്നും യെച്ചൂരി വിമര്‍ശിക്കുന്നു.

 അടിച്ചേല്‍പ്പിക്കുന്നു

അടിച്ചേല്‍പ്പിക്കുന്നു

ആര്‍എസ്എസ് പിന്തിരിപ്പന്‍ ചിന്താഗതി എല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. സംഘപരിവാറിന് തങ്ങളുടെ വാദം ന്യായീകരിക്കാനുള്ള കരുത്തില്ലാത്തതിനാല്‍ ആക്രമണങ്ങളാണ് എതിര്‍ ആശയങ്ങളോടുള്ള ആയുധങ്ങളെന്നും യെച്ചൂരി പറഞ്ഞു.

 വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍

അതേസമയം എബിവിപിയുടെ അക്രമ രാഷ്ട്രീയത്തിനെതിരെ ദില്ലി സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് വിദ്യാര്‍ത്ഥികള്‍ റാലി നടത്തി.

English summary
CPI-M General Secretary Sitaram Yechury on Tuesday accused the RSS of trying to impose its "regressive ideas" on the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X