കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതിഷേധങ്ങള്‍ക്കിടെ ശിവാജി നഗര്‍ പൊലീസ് നിയന്ത്രണത്തില്‍

നഗരമധ്യത്തില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതോടെ നഗരത്തില്‍ പ്രതിഷേധം ശക്തം. ശിവാജി നഗര്‍, കമേഴ്‌സ്യല്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആര്‍എസ്എസ് പ്രതിഷേധവുമായെത്തിയത്.

  • By Sandra
Google Oneindia Malayalam News

ബെംഗളൂരു: നഗരമധ്യത്തില്‍ വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതോടെ നഗരത്തില്‍ പ്രതിഷേധം ശക്തം. ശിവാജി നഗര്‍, കമേഴ്‌സ്യല്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഞായറാഴ്ച കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തന്‍ രുദ്രേഷ് കൊലപാതകത്തില്‍ ദ്രുതഗതിയില്‍ അന്വേഷണം വേണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ അനിഷ്ഠസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എട്ട് പ്ലാറ്റൂണ്‍ കേന്ദ്രസേനയെയാണ് നിയമിച്ചിരുന്നത്. ഇത് പ്രദേശത്തെ ഗതാഗതത്തെ കാര്യമായി ബാധിച്ചിരുന്നു. അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ശിവാജി നഗര്‍, ഭാരതി നഗര്‍, കമേഴ്‌സ്യല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ രുദ്രേഷിന്റെ വീടിന് സമീപത്തുനിന്ന് കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു സംഘം പ്രവര്‍ത്തകരെ പൊലീസെത്തി പിരിച്ചുവിടുകയായിരുന്നു.

rss5

ഓരോ നൂറ് മീറ്ററിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെ വീതം നിയമിച്ചിരുന്നു. ഇതിന് പുറമേ ദ്രുതകര്‍മ്മ സേന, സിറ്റി ആംമ്ഡ് ഫോഴ്‌സ്, സീമശസ്ത്ര ഭെല്‍, സിഐഎസ്എഫ് സേനകളെയും സുരക്ഷയ്ക്കായി നിയമിച്ചിരുന്നു. നിരോധനാജ്ഞ പുറപ്പെടുവിച്ചതോടെ ശിവാജി നഗറിലെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് റോഡില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രുദ്രേഷിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ശിവാജി നഗറിലെ തിരക്കേറിയ കാമരാജ് നഗറിലായിരുന്നു സംഭവം.

English summary
RSS worker's murder: Shivaji Nagar under force's controll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X