ആർഎസ്എസ് നേതാവായ മാധ്യമപ്രവർത്തകനെ പരസ്യമായി വെടിവെച്ചുകൊന്നു... സഹോദരന് ഗുരുതര പരിക്ക്!
ലഖ്നൊ: ആർ എസ് എസ് നേതാവിനെ വെടിവെച്ചു കൊന്നു. ഉത്തർ പ്രദേശിലെ ഗാസിപ്പൂരിലാണ് സംഭവം. രാജേഷ് മിശ്ര എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശിക മാധ്യമപ്രവർത്തകന്‍ കൂടിയാണ് കൊല്ലപ്പെട്ട രാജേഷ് മിശ്ര. സ്വന്തം കച്ചവടസ്ഥപാനത്തിന്റെ മുന്നിൽ നില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ ഒരു സംഘം ആളുകൾ രാജേഷ് മിശ്രയ്ക്ക് നേരെ വെടിയുതിർത്തത്.

മിശ്രയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷ് മിശ്രയ്ക്കൊപ്പം കടയിലുണ്ടായിരുന്ന സഹോദദരന് നേരെയും വെടിവെപ്പ് ഉണ്ടായി. ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പഞ്ചാബിൽ ആർ എസ് എസ് പ്രവർത്തകനായ രവീന്ദ്ര ഗോസായിയെ വെടിവെച്ച് കൊലപ്പെടുത്തി ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴാണ് ഈ സംഭവം.
കഴുത്തിൽ വെടിവെച്ചാണ് ഒരു സംഘം ആളുകൾ ചേർന്ന് രവീന്ദ്ര ഗോസായിയെ കൊലപ്പെടുത്തിയത്. ലുധിയാനയിലെ രഘുനാഥ് നഗർ ശാഖയുടെ തലവനായിരുന്നു രവീന്ദ്ര ഗോസായി. ഈ കൊലപാതകം അന്വേഷിക്കാൻ വേണ്ടി പഞ്ചാബ് സർക്കാർ ദേശീയ അന്വേഷണ സമിതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ബി ജെ പി ഭരിക്കുന്ന ഉത്തർ പ്രദേശിൽ ആർ എസ് എസ് നേതാവ് വെടിയേറ്റ് മരിച്ചിരിക്കുന്നത്.












Click it and Unblock the Notifications