Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിലെ കേന്ദ്ര നീക്കത്തിൽ ആഹ്ലാദ പ്രകടനം; രാജസ്ഥാനിൽ ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റു

ജയ്പ്പൂർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്ത് കളഞ്ഞ കേന്ദ്ര സർക്കാർ നടപടി ആഘോഷിച്ച ആർഎസ്എസ് പ്രവർത്തകന് മർദ്ദനമേറ്റു. രാജസ്ഥാനിലെ രാംഗഞ്ച് മാണ്ടിയിലാണ് സംഭവം. കഴിഞ്ഞ ആഗസ്റ്റ് 7ാം തീയതിയാണ് സംഭവം. മർദ്ദനമേറ്റ യുവാവ് ജൽവാർ ആശുപത്രിയ‌ിൽ ചികിത്സയിലാണ്.

നാലഞ്ച് പേർ ചേർന്ന സംഘമാണ് യുവാവിനെ മർദ്ദിച്ചത്. രാംഗഞ്ച് മാണ്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ തീരുമാനം ആഘോഷിക്കുന്നതിനിടെയാണ് മകന് മർദ്ദനമേറ്റതെന്ന് യുവാവിന്റെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

attack

ആഗസ്റ്റ് ആറാം തീയതിയാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35 എ വകുപ്പുകൾ എടുത്ത് കളഞ്ഞ് കശ്മീരിനെ വിഭജിക്കാൻ തീരുമാനിക്കുന്നത്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായാണ് കശ്മീരിനെ വിഭജിച്ചത്. അതേ സമയം കശ്മീരിൽ നിരോധനാജ്ഞ തുടരുകയാണ്, കശ്മീർ വിഷയത്തിലെ കേന്ദ്ര നിലപാടിൽ കനത്ത പ്രതിഷേധമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+