കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസം വകുപ്പിനെതിരെ കൊലവിളി; ഇതാണ് സംഘപരിവാർ... താജ്മഹൽ എന്ന് കേട്ടാൽ 'കലി'!

Google Oneindia Malayalam News

ദില്ലി: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ട്വീറ്റിനെതിരെ സംഘപരിവാര്‍ അനുകൂലികളുടെ അധിക്ഷേപവര്‍ഷം. ഇന്ത്യയിലെ ചരിത്രസ്മാരകമായ താജ്മഹലിന് അഭിവാദ്യമര്‍പ്പിച്ചുള്ള ട്വിറ്ററിനാണ് സംഘപരിവാർ പ്രവർത്തകരുടെ അധിക്ഷേപം. സംസ്ഥാനത്തെ അധിഷേപിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നേരത്തെയും സംഘികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതില്‍ നിന്ന് അധികം വ്യത്യാസമില്ലാത്ത ട്വീറ്റുകളും കമന്റുകളുമാണ് കേരള ടൂറിസത്തിനെതിരെയും ഉണ്ടായത്.

മോദിക്കെതിരെ കടുത്ത വിമർശനവുമായി ചിദംബരം; ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചില്ല, കാരണം?മോദിക്കെതിരെ കടുത്ത വിമർശനവുമായി ചിദംബരം; ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചില്ല, കാരണം?

ഇന്ത്യയെ കണ്ടെത്താന്‍ പ്രചോദനമാകുന്ന താജ്മഹലിനെ ദൈവത്തിന്റെ സ്വന്തം നാട് വണങ്ങുന്നു എന്ന് കാപ്ഷനോടുകൂടിയാണ് കേരള ടൂറിസം വകുപ്പ് നിലപാട് വ്യക്തമാക്കിയത്. സോഷ്യൽ മീഡിയയിൽ ഇതിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ഇതിനെ അധിക്ഷേപിച്ചുള്ള കമന്റുകളും നിരവധിയാണ്. താജ്മഹൽ വിഷയം വിവാദത്തിലായിരിക്കിുന്ന സന്ദർഭത്തിലാണ് ഇത്തരത്തിൽ പ്രതിഷേധവുമായി സംഘപരിവാർ അനുകൂലികൾ രംഗത്ത് വന്നിരിക്കുന്നത്.

കേരള ടൂറിസത്തിനെതിരെയും

സംസ്ഥാനത്തെ അധിഷേപിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നേരത്തെയും സംഘപരിവാർ പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതില്‍ നിന്ന് അധികം വ്യത്യാസമില്ലാത്ത ട്വീറ്റുകളും കമന്റുകളുമാണ് കേരള ടൂറിസത്തിനെതിരെയും ഉണ്ടായത്.

താജ്മഹൽ അല്ല തേജോമഹൽ

താജ്മഹന്‍ ശിവക്ഷേത്രമായിരുന്നു എന്നും, യഥാര്‍ഥ പേര് തേജോമഹല്‍ എന്നായിരുന്നു എന്നുമായിരുന്നു ബിജെപി എംപിയായ വിനയ് കയ്താറിന്റെ വാദം. ഷാജഹാന്‍ ഇത് കയ്യടക്കുകയും ഇവിടെയുണ്ടായിരുന്ന ശിവലിംഗം എടുത്തുമാറ്റുകയായിരുന്നു എന്നും വിനയ് കയ്താര്‍ അവകാശപ്പെടുന്നു.

ഇന്ത്യൻ സംസ്കാരത്തിന് അപമാനം

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും, അത് ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം തന്നെ നമ്മള്‍ ഇല്ലാതാക്കുമെന്നുമായിരുന്നു ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ആയ സംഗീത് സോമിന്റെ പ്രതികരണം.

മുസ്ലീം തീവ്രവാദത്തിന്റെ കേന്ദ്രം

കേരളം മുസ്ലിം തീവ്രവാദത്തിന്റെ കേന്ദ്രമാണെന്നും ആര്‍എസ്എസുകാരെ ഇവിടെ കൂട്ടകൊലചെയ്യുന്നുവെന്നുമുള്ള സംഘപരിവാര്‍ പ്രചരണം ഏറ്റെടുത്തവരാണ് കമന്റുകളുമായി ഇപ്പോൾ എത്തിയിരിക്കുന്നത്.

സഘികൾക്കെതിരെയുള്ള ട്രോൾ

യുപി എംപിമാരും ബിജെപി നേതാക്കളും താജ്മഹലിനെ മനപ്പൂര്‍വ്വം കരിവാരി തേക്കാന്‍ ശ്രമിക്കുമ്പോള്‍ കേരള ടൂറിസം വകുപ്പിന്റെ നടപടി സംഘികള്‍ക്കെതിരെയുള്ള ഗംഭീര ട്രോളായി എന്ന് പ്രശംസിക്കുന്നവരുമുണ്ട്.

സ്വന്തം ചിലവിൽ പണികഴിപ്പിച്ചോളൂ

കേരളീയര്‍ വേണമെങ്കില്‍ താജ്മഹലിനെ സ്വന്തം ചെലവില്‍ ഇന്ത്യയില്‍ പുതുതായി പണികഴിപ്പിച്ചുകൊള്ളാനെല്ലാം ട്രോളന്‍മാര്‍ പറയുന്നുണ്ട്.

English summary
RSS workers against Kerala Tourism Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X