കുംഭമേളയ്ക്ക് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി ആര്‍എസ്എസുകാര്‍; നിയമിച്ചത് പോലീസ്, ഇങ്ങനെ ആദ്യം
ഡെറാഡൂണ്‍: കുംഭമേളയ്ക്ക് ആര്‍എസ്എസുകാരെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിച്ച് ഉത്തരാഖണ്ഡ് പോലീസ്. 1553 ആര്‍എസ്എസുകാരെയാണ് ഇങ്ങനെ നിയമിച്ചത്. ഇവര്‍ പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കുംഭമേളയ്ക്ക് എത്തിയവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മറ്റും നല്കുന്നു. ആര്‍എസ്എസുകാരെ പോലീസ് നേരിട്ട് നിയമിക്കുന്നത് ആദ്യമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ക്ക് വഴി പറഞ്ഞുകൊടുക്കുന്നതും മാസ്ക് ധരിക്കേണ്ട രീതി പറഞ്ഞുകൊടുക്കുന്നതുമെല്ലാം ആര്‍എസ്എസുകാരാണ്. ഓരോ ആര്‍എസ്എസ് പ്രവര്‍ത്തകരും ഏപ്രില്‍ ഏഴ് മുതല്‍ ദിവസം 12 മണിക്കൂര്‍ കുംഭമേള സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍എസ്എസുകാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും തൊപ്പിയും ജാക്കറ്റും പോലീസ് നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് സഹായം മുമ്പും കുംഭമേളയുടെ വേളയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത്തവണയാണ് അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതെന്നും ഡെപ്യൂട്ടി എസ്പി ബിരേന്ദ്ര പ്രസാദ് ദബ്രാല്‍ പറഞ്ഞു. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിലും ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിലും ആര്‍എസ്എസുകാരുടെ സഹായം ഉപകാരപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുകാര്‍ മാത്രമല്ല, കോണ്‍ഗ്രസ് സേവാദളിന്റെ സഹായവും ഈ വര്‍ഷം തേടിയിരുന്നുവെന്നും ദബ്രാല്‍ പറഞ്ഞു.
കുംഭമേളയ്ക്ക് നിയോഗിക്കപ്പെട്ട ഐജി സഞ്ജയ് ഗുണ്ജ്യാല് ആണ് ആര്‍എസ്എസിനെയും പ്രത്യേക പോലീസ് സേനയുടെ ഭാഗമാക്കിയതെന്ന് ആര്‍എസ്എസ് ഉത്തരാഖണ്ഡ് പ്രാന്ത ശാരീരിക് പ്രമുഖ് സുനില്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ എല്ലാ ജില്ലാ നേതാക്കള്‍ക്കും കത്തയച്ചു. 18നും 50നുമിടയില്‍ പ്രായമുള്ള പ്രവര്‍ത്തകരെ വോളണ്ടിയര്‍മാരായി അയച്ചുതരാന്‍ ആവശ്യപ്പെട്ടു.
ആര്‍എസ്എസ് ശാഖകളില്‍ ഉപയോഗിക്കുന്ന യൂണിഫോം ധരിച്ചാണ് കുംഭമേളയിലും പ്രവര്‍ത്തിക്കുന്നത്. ആരും കൂലി വാങ്ങുന്നില്ലെന്നും സുനില്‍ പറഞ്ഞു. ഹരിദ്വാര്‍ സിറ്റി, ഗംഗാ തീരം, റെയില്‍വെ സ്റ്റേഷന്, ഋഷികേഷ് അതിര്‍ത്തി, തെഹ്രി, പൗരി, യുപി അതിര്‍ത്തി എന്നിവിടങ്ങളിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുള്ളത്. ഓരോ സ്ഥലത്തും ചുരുങ്ങിയത് ആറ് പേരാണ് പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ 30നാണ് കുംഭമേള അവസാനിക്കുക.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications