കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുംഭമേളയ്ക്ക് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി ആര്‍എസ്എസുകാര്‍; നിയമിച്ചത് പോലീസ്, ഇങ്ങനെ ആദ്യം

Google Oneindia Malayalam News

ഡെറാഡൂണ്‍: കുംഭമേളയ്ക്ക് ആര്‍എസ്എസുകാരെ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിച്ച് ഉത്തരാഖണ്ഡ് പോലീസ്. 1553 ആര്‍എസ്എസുകാരെയാണ് ഇങ്ങനെ നിയമിച്ചത്. ഇവര്‍ പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കുംഭമേളയ്ക്ക് എത്തിയവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കുന്നു. ആര്‍എസ്എസുകാരെ പോലീസ് നേരിട്ട് നിയമിക്കുന്നത് ആദ്യമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ക്ക് വഴി പറഞ്ഞുകൊടുക്കുന്നതും മാസ്‌ക് ധരിക്കേണ്ട രീതി പറഞ്ഞുകൊടുക്കുന്നതുമെല്ലാം ആര്‍എസ്എസുകാരാണ്. ഓരോ ആര്‍എസ്എസ് പ്രവര്‍ത്തകരും ഏപ്രില്‍ ഏഴ് മുതല്‍ ദിവസം 12 മണിക്കൂര്‍ കുംഭമേള സ്ഥലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

p

ആര്‍എസ്എസുകാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും തൊപ്പിയും ജാക്കറ്റും പോലീസ് നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് സഹായം മുമ്പും കുംഭമേളയുടെ വേളയില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത്തവണയാണ് അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതെന്നും ഡെപ്യൂട്ടി എസ്പി ബിരേന്ദ്ര പ്രസാദ് ദബ്രാല്‍ പറഞ്ഞു. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിലും ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിലും ആര്‍എസ്എസുകാരുടെ സഹായം ഉപകാരപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസുകാര്‍ മാത്രമല്ല, കോണ്‍ഗ്രസ് സേവാദളിന്റെ സഹായവും ഈ വര്‍ഷം തേടിയിരുന്നുവെന്നും ദബ്രാല്‍ പറഞ്ഞു.

നിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്‌സിയക്കെതിരെ കടുകട്ടി പ്രതികരണംനിങ്ങള്‍ ഫുള്‍ ഫേക്കാണ്; പുറത്തായിട്ടും വിടാതെ ഭാഗ്യലക്ഷ്മി; മജ്‌സിയക്കെതിരെ കടുകട്ടി പ്രതികരണം

കുംഭമേളയ്ക്ക് നിയോഗിക്കപ്പെട്ട ഐജി സഞ്ജയ് ഗുണ്‍ജ്യാല്‍ ആണ് ആര്‍എസ്എസിനെയും പ്രത്യേക പോലീസ് സേനയുടെ ഭാഗമാക്കിയതെന്ന് ആര്‍എസ്എസ് ഉത്തരാഖണ്ഡ് പ്രാന്ത ശാരീരിക് പ്രമുഖ് സുനില്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ എല്ലാ ജില്ലാ നേതാക്കള്‍ക്കും കത്തയച്ചു. 18നും 50നുമിടയില്‍ പ്രായമുള്ള പ്രവര്‍ത്തകരെ വോളണ്ടിയര്‍മാരായി അയച്ചുതരാന്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

ആര്‍എസ്എസ് ശാഖകളില്‍ ഉപയോഗിക്കുന്ന യൂണിഫോം ധരിച്ചാണ് കുംഭമേളയിലും പ്രവര്‍ത്തിക്കുന്നത്. ആരും കൂലി വാങ്ങുന്നില്ലെന്നും സുനില്‍ പറഞ്ഞു. ഹരിദ്വാര്‍ സിറ്റി, ഗംഗാ തീരം, റെയില്‍വെ സ്റ്റേഷന്‍, ഋഷികേഷ് അതിര്‍ത്തി, തെഹ്രി, പൗരി, യുപി അതിര്‍ത്തി എന്നിവിടങ്ങളിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുള്ളത്. ഓരോ സ്ഥലത്തും ചുരുങ്ങിയത് ആറ് പേരാണ് പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ 30നാണ് കുംഭമേള അവസാനിക്കുക.

English summary
RSS workers appointed as Special Police officers at Kumbh Mela by Uttarakhand Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X