കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രഭാവത്തിലും ആര്‍എസ്എസ് ശാഖകളുടെ എണ്ണം കുറയുന്നു

  • By Gokul
Google Oneindia Malayalam News

ലക്‌നൗ: ബിജെപിയുടെ ഏറ്റവും സുശക്തമായ സംഘടനയായ ആര്‍എസ്എസ്സിന്റെ സ്വാധീനം കുറഞ്ഞുവരുന്നത് ബിജെപി നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന ഉത്തര്‍പ്രദേശിലാണ് ആര്‍എസ്എസ്സിന്റെ ശക്തി ഏറ്റവും കുറഞ്ഞുവരുന്നതെന്ന് ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഉത്തര്‍പ്രദേശില്‍ 9,000 ആര്‍എസ്എസ് ശാഖകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 5,500 ആയി കുറഞ്ഞു. ആളുകള്‍ എത്തിച്ചേരാത്തതിനാല്‍ രണ്ടും മൂന്നും ശാഖകള്‍ ചേര്‍ത്ത് ഒന്നാക്കിയിരിക്കുകയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കാലത്ത താത്പര്യം പ്രവര്‍ത്തകര്‍ക്ക് ഇപ്പോഴില്ലെന്ന് ഒരു ആര്‍എസ്എസ് നേതാവ് തന്നെ വെളിപ്പെടുത്തി.

uttar-pradesh-map

'ജോയിന്‍ ആര്‍എസ്എസ്' എന്ന വെബ് സൈറ്റ് വഴി എങ്ങിനെ ആര്‍എസ്എസ്സില്‍ അംഗമാകാം എന്നതിനെക്കുറിച്ചറിയാന്‍ ദിവസം 200-250 പേരോളം എത്തുന്നുണ്ട്. എന്നാല്‍ അംഗമാകുന്നവര്‍ വളരെ ചുരുക്കമാണ്. ഉത്തര്‍പ്രദേശിലുണ്ടായ ഈ തിരിച്ചടി ബിജെപി ആര്‍എസ്എസ് നേതാക്കളെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

2004ല്‍ 51,000 ശാഖകളാണ് രാജ്യത്തുണ്ടായിരുന്നത്. 2010ല്‍ 39,283 ആയി ഇത് ചുരുങ്ങിയെങ്കിലും 2013 ആകുമ്പോഴേക്കും ശാഖകളുടെ എണ്ണം 44,982 ആയി കുതിച്ചുയര്‍ന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയെ ബിജെപി പ്രഖ്യാപിച്ചതോടെയാണിത്. ആര്‍എസ്എസ്സിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അദ്വാനിയെ തഴഞ്ഞ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്. തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം ഉണ്ടാക്കിയെങ്കിലും അടുത്തകാലത്തായി ആര്‍എസ്എസ്സില്‍ നിന്നും വന്‍ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നത്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ശാഖകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആര്‍എസ്എസ്.

English summary
RSS worried over declining shakhas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X