കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർടി-പിസിആർ ടെസ്റ്റ്,ഐസോലേഷൻ; യുകെയിൽ നിന്ന് എത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി; യുകെയിൽ നിന്നെത്തുന്നവർക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ.ആർ‌ടി-പി‌സി‌ആർ പരിശോധന,കൊറോണ വൈറസിന്റെ പുതിയ വകഭേദം പോസറ്റീവ് ആകുന്നവർക്ക് പ്രത്യേക ഐസോലേഷൻ,രോഗം സ്ഥിരീകരിച്ചവർക്കൊപ്പംയാത്ര ചെയ്ത സഹയാത്രക്കാർക്ക് ക്വാറന്റീൻ എന്നിവയാണ് പുതിയ മാർഗനിർദ്ദേശത്തിൽ പറഞ്ഞിരിക്കുന്നത്.

വൈറസിന്റെ പുതിയ വകഭേദം കൂടുതൽ പേരിലേക്ക് പെട്ടെന്ന് തന്നെ പകരുമെന്നും യുവാക്കളെയാണ് എളുപ്പത്തിൽ ബാധിക്കുകയെന്നും മാർഗിനിർദ്ദേശത്തിൽ പറയുന്നു.17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് വകഭേദമാണിത്.ഇവ പെട്ടെന്ന് ആളുകളിലേക്ക് പകരും.ഈ സാഹചര്യത്തിൽ കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളിൽ (നവംബർ 25 മുതൽ ഡിസംബർ 23 വരെ) യുകെയിൽ നിന്ന് എത്തിയ എല്ലാ യാത്രക്കാരും മാർഗനിർദ്ദേശങ്ങളുടെ പരിധിയിൽ പെടുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ppe-1588565795-159

എല്ലാ യാത്രക്കാരും അവരുടെ കഴിഞ്ഞ 14 ദിവസത്തെ യാത്രാ ഹിസ്റ്ററി വ്യക്തമാക്കണം.സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമും പൂരിപ്പിച്ച് നൽകണം. നാട്ടിലെത്തുമ്പോൾ തന്നെ ആർടി-പിസിആർ ടെസ്റ്റിന് വിധേയമാകണം. രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ സ്പൈക്ക് ജീൻ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റിന് വീണഅടും വിധേയമാകണം. പഴയ കൊവിഡ് വകഭേദമാണ് സ്ഥിരീകരിക്കുന്നതെങ്കിൽ നിലവിൽ നിർദ്ദേശിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ചികിത്സയ്ക്കും ക്വാറന്റീനും വിധേയമാകണം.

പുതിയ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തിയാൽ, പതിവ് ചികിത്സാ പ്രോട്ടോക്കോൾ പിന്തുടർന്ന് രോഗിയെ പ്രത്യേക ഇൻസുലേഷൻ യൂണിറ്റിൽ പ്രവേശി്പിക്കും.തുടർന്ന് വീണ്ടും14ാം ദിവസം പരിശോധന നടത്തും.ചെക്ക് ഇൻ ചെയ്യുന്നതിന് മുമ്പായി യാത്രക്കാരെ പുതിയ മാർഗനിർദ്ദേശങ്ങളെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ എയർലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ബ്രിട്ടനിൽ നിന്ന് കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറിരാജേഷ് ഭൂഷൺ അറിയിച്ചു.

Recommended Video

cmsvideo
Joe Biden and Jill Biden took Pfizer vaccine shot

English summary
RT-PCR test, isolation; Center with special guidelines for those arriving from the UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X