കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർടി-പിസിആർ പരിശോധന ഒരു ലക്ഷമാക്കും.. ദില്ലിയിൽ കൊവിഡ് നിയന്ത്രണത്തിന് അടിയന്തര ഇടപെടലുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി; ദില്ലിയിൽ ആർടി-പിസിആർ പരിശോധന ഒരു ലക്ഷമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ഇന്ന് ചേർന്ന അടിയന്തര യോഗത്തിന് ശേഷമാണ് ഷാ ഇക്കാര്യം അറിയിച്ചത്. ദില്ലിക്ക് കൂടുതൽ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തു.

covid delhi

എംസിഡി ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും. പ്രധാന സ്പോട്ടുകളിൽ ഐസിഎംആറിന്റെ മൊബൈൽ ടെസ്റ്റിങ്ങ് വാനുകൾ ഏർപ്പെടുത്തും.കണ്ടെയ്ൻമെന്റ് സോണുകൾ തിരിക്കുന്നതും, കോൺടാക്ട് ട്രയ്സിങ്ങ്, ക്വാറന്റൈൻ, സ്ക്രീനിങ്ങ് എന്നിവ ഊർജ്ജിതമാക്കും. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ നിന്നുള്ള കൂടുതൽ ഡോക്ടർമാരെ ദില്ലിയിൽ വ്യോമമാർഗംഅടിയന്തരമായി എത്തിക്കും. കൂടുതൽ ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള അടിയന്തര ജീവൻരക്ഷാ ഉപകരണങ്ങളും സംസ്ഥാനത്ത് എത്തിക്കുമെന്നും യോഗശേഷം അമിത് ഷാ വ്യക്തമാക്കി.

ഡിആർഡിഒ കൊവിഡ് ആശുപത്രികളിൽ കേന്ദ്രം 750 ഇന്റൻസീവ് കെയർ യൂണിറ്റുകൾ നൽകുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് തന്നതായി മുഖ്യമന്ത്രി കെജരിവാൾ പറഞ്ഞു. ഒക്ടോബർ 20 മുതൽ ഇവിടെ കേസുകളിൽ വർധനവുണ്ടായി.ആവശ്യത്തിന് കോവിഡ് കിടക്കകളുണ്ടെങ്കിലും ഐസിയു കിടക്കകളുടെ ക്ഷാമമുണ്ട്. ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിദിനം നടത്തേണ്ട കൊവിഡ് ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷത്തിലധികം വർദ്ധിപ്പിക്കുമെന്നും കെജരിവാൾ പറഞ്ഞു.

രോഗവ്യാപനം ഉയർന്നതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആഭ്യന്തരമന്ത്രി അമിത്ഷാ യുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേർന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന്, നീതി ആയോഗ് അംഗം വികെ പോൾ, ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കൊവിഡ് കേസുകൾ ഉയരുമ്പോഴും ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ദില്ലിയില്‍ കുറഞ്ഞിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളിലെ 80 ശതമാനം ബെഡുകളും ഐസിയുകളും കൊവിഡ് രോഗികള്‍ക്കായി നീക്കിവെക്കാൻ ഹൈക്കോടതി ദില്ലി സർക്കാരിന് അനുമതി നൽകിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് 4581 പേർക്ക് കൊവിഡ്; 6684 പേർക്ക് രോഗമുക്തി.. 21 മരണംസംസ്ഥാനത്ത് ഇന്ന് 4581 പേർക്ക് കൊവിഡ്; 6684 പേർക്ക് രോഗമുക്തി.. 21 മരണം

കോട്ടയത്ത് മുട്ടുമടക്കി ജോസ് വിഭാഗം..എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി.. നഷ്ടം എൻസിപിക്കുംകോട്ടയത്ത് മുട്ടുമടക്കി ജോസ് വിഭാഗം..എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി.. നഷ്ടം എൻസിപിക്കും

ലീഗിന്റെ മലപ്പുറം ചുവപ്പിക്കും..കോട്ട പൊളിക്കാനുറച്ച് എൽഡിഎഫ്..പുതുമ നിറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനംലീഗിന്റെ മലപ്പുറം ചുവപ്പിക്കും..കോട്ട പൊളിക്കാനുറച്ച് എൽഡിഎഫ്..പുതുമ നിറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം

സ്പുട്നിക് 5 വാക്സിൻ ഇന്ത്യയിലേക്ക്: രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ കാൺപൂരിൽസ്പുട്നിക് 5 വാക്സിൻ ഇന്ത്യയിലേക്ക്: രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ കാൺപൂരിൽ

English summary
RT-PCR test will increase; Center with immediate intervention for covid control in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X