കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർടിഐ ആക്ടിവിസ്റ്റ് അമിത് ജത്വ വധക്കേസ്; മുൻ ബിജെപി എംപി അടക്കമുള്ളവർക്ക് ജീവപര്യന്തം!

Google Oneindia Malayalam News

ദില്ലി: ആർടിഐ ആക്ടിവിസ്റ്റ് അമിത് ജത്വയുടെ കോലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിധി വന്നു. മുൻ ബിജെപി എംപി ദിനു സോളങ്കി അടക്കം ആറു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കാട്ടിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഖനികൾക്കെതിരെ പോരാട്ടം നീണ്ടപ്പോഴാണ് അമിതിന് ജീവൻ നഷ്ടമായത്.

<strong>കർണാടക പ്രതിസന്ധി; ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ, മിന്നൽ വേഗത്തിൽ രാജി അംഗീകരിക്കില്ല!</strong>കർണാടക പ്രതിസന്ധി; ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ, മിന്നൽ വേഗത്തിൽ രാജി അംഗീകരിക്കില്ല!

അമിത് ജത്വയുടെ ഇടപെടൽ കാരണം ജുനാഗഡ് എംപിയായിരുന്ന ദിനു സോളങ്കി നടത്തിയിരുന്ന ആറ് ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. ഒൻപതു വർഷം മുമ്പ്, 2010 ജൂലൈയിലാണ് ഗുജറാത്ത് ഹൈക്കോടതിക്കു പുറത്തുവച്ച് അമിത് ജത്വ വെടിയേറ്റുമരിച്ചത്.

Amit Jathwa

2009 മുതൽ എംപിയായിരുന്ന സോളങ്കിയെ 2013ലാണ് കേസ് അന്വേഷിച്ച സിബിഐ സംഘം അറസ്റ്റ് ചെയ്തത്. നു സോളങ്കിക്കു പുറമെ അദ്ദേഹത്തിന്റെ അനന്തരവൻ ശിവ സോളങ്കി, സഞ്ജയ് ചൗഹാൻ, ശൈലേഷ് പാണ്ഡെ, പഞ്ചൻ ദേശായി, ഉദജി താക്കൂർ, പൊലീസ് കോൺസ്റ്റബിൾ ബഹാദൂർസിങ് വാദർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
English summary
RTI activist Amit Jethwa murder; Ex-BJP MP Dinu Solanki gets life imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X