കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയെ പ്രക്ഷുബ്ദമാക്കി ആര്‍ടിഐ ബില്ല്; പ്രതിഷേധവുമായി മുന്‍ കമ്മീഷണര്‍മാരും

Google Oneindia Malayalam News

ദില്ലി: വിവരാവകാശ നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ രാജ്യസഭയില്‍ വന്‍ ബഹളം. ഭരണപക്ഷവും പ്രതിപക്ഷവും ചേരിതിരിഞ്ഞ് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് ബില്ല് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എതിര്‍പ്പുമായി ഭരണപക്ഷം രംഗത്തുവന്നു. ബഹളം മൂലം രണ്ടുതവണ സഭ നീട്ടിവെക്കേണ്ടി വന്നു.

Rajya

ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിങിനോട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് ബില്ല് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ബില്ല് വിശദമായ പരിശോധനയ്ക്ക് വേണ്ടി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. തൃണമൂല്‍ അംഗം ദെരക് ഒബ്രിയന്‍, രണ്ടു ഇടതുപക്ഷ അംഗങ്ങള്‍ എന്നിവരാണ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

എന്നാല്‍ ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസം എതിര്‍ പ്രമേയങ്ങളും പരിഗണിക്കാമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ പറഞ്ഞു. ചര്‍ച്ച തുടങ്ങാമെന്ന് അദ്ദേഹം നിര്‍ദേശിച്ച ഉടനെ പ്രതിപക്ഷം വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. അതേസമയം, പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് ഏഴ് വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. ഒട്ടേറെ ബില്ലുകള്‍ പാസാക്കാനുള്ള സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.

ആര്‍ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില്‍ കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാആര്‍ടിഐ ബില്ല് രാജ്യസഭ കടക്കും; പ്രതിപക്ഷ പ്രതിഷേധത്തില്‍ കാര്യമില്ല, പിന്തുണ ഉറപ്പിച്ച് അമിത് ഷാ

കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ ശമ്പളവും സേവന കാലാവധിയും നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതി ബില്ലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലും സ്വാധീനിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

പുതിയ ഭേദഗതി വരുന്നതോടെ തങ്ങളുടെ ആനൂകൂല്യം കേന്ദ്രം തടയുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ വിവരങ്ങള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷണര്‍മാര്‍ മടിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വജാഹത് ഹബീബുല്ല, ശ്രീധര്‍ ആചാര്യലു, ശൈലേഷ് ഗാന്ധി, ദീപക് സന്ധു, യശോവര്‍ധന്‍ ആസാദ്, എംഎം അന്‍സാരി, അന്നപൂര്‍ണ ദീക്ഷിത് തുടങ്ങിയ മുന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍മാര്‍ ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

English summary
RTI Bill; Oppn, Govt Lock Horns in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X