കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പൗരത്വ രേഖ ചോദിച്ച് ആര്‍ടിഐ; പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പൗരത്വ വിഷയം ചര്‍ച്ചയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ചോദിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ. മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്നാണ് സുബന്‍കര്‍ സര്‍ക്കാര്‍ എന്ന വ്യക്തി അപേക്ഷ നല്‍കിയത്.

ജന്മനാല്‍ ഇന്ത്യന്‍ പൗരനായതു കൊണ്ട്, പ്രധാനമന്ത്രിക്ക് പൗരത്വരേഖയുണ്ടോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് മറുപടി നല്‍കിയത്. മോദിയുടെ പൗരത്വ രേഖ ചോദിച്ച് മലയാളിയായ ജോഷി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി ഓഫീസിന്റെ മറുപടി....

1955ലെ നിയമ പ്രകാരം

1955ലെ നിയമ പ്രകാരം

1955ലെ പൗരത്വ നിയമത്തിലെ സെക്ഷന്‍ മൂന്ന് പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാല്‍ തന്നെ ഇന്ത്യന്‍ പൗരനാണ്. അതുകൊണ്ടുതന്നെ ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടി.

വാര്‍ത്ത പുറത്തുവന്നത് ഇങ്ങനെ

വാര്‍ത്ത പുറത്തുവന്നത് ഇങ്ങനെ

സിയാസത്ത് പത്രമാണ് മോദിയുടെ പൗരത്വ രേഖ ചോദിച്ച് അപേക്ഷ സമര്‍പ്പിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി അവ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍ആര്‍സി, സിഎഎ

എന്‍ആര്‍സി, സിഎഎ

വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയുടെയും മറുപടിയുടെയും പകര്‍പ്പ് പ്രമുഖ മാധ്യമപ്രവര്‍ത്തക സീമി പാഷ ട്വീറ്റ് ചെയ്തിട്ടുണ്ട്. സിഎഎയും എന്‍ആര്‍സിയും രാജ്യം മൊത്തം ചര്‍ച്ചയാകുകയും പ്രതിഷേധം ശക്തിപ്പെടുകയും ചെയ്തിരിക്കെയാണ് സുബന്‍കര്‍ സര്‍ക്കാരിന്റെ അപേക്ഷയും പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയും ദേശീയതലത്തില്‍ വാര്‍ത്തയായത്.

ചാലക്കുടിയില്‍ അപേക്ഷ

ചാലക്കുടിയില്‍ അപേക്ഷ

മോദിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് മലയാളി അപേക്ഷ സമര്‍പ്പിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ചാലക്കുടി വിആര്‍ പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ ചാലക്കുടി മുന്‍സിപ്പാലിറ്റിയിലാണ് അപേക്ഷ നല്‍കിയത്.

അപേക്ഷ ദില്ലിയിലേക്ക് അയച്ചു

അപേക്ഷ ദില്ലിയിലേക്ക് അയച്ചു

പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന ആധികാരിക രേഖകള്‍ വിവരാവകാശ നിയമ പ്രകാരം അനുവദിച്ച് നല്‍കണമെന്നാണ് ജോഷിയുടെ അപേക്ഷ. ഈ അപേക്ഷ ദില്ലിയിലെ കേന്ദ്ര പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് മുന്‍സിപ്പാലിറ്റി അധികൃതര്‍ അയച്ചു.

എന്തിനാണ് ഈ രേഖ

എന്തിനാണ് ഈ രേഖ

എന്തിനാണ് ജോഷിക്ക് മോദിയുടെ പൗരത്വ രേഖ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. മോദിയുടെ രേഖ ലഭിച്ചാല്‍ അതുപ്രകാരം ജനങ്ങള്‍ക്കും രേഖ സൂക്ഷിച്ചാല്‍ മതിയല്ലോ എന്നാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ ജോഷിയുടെ മറുപടി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ അപേക്ഷ സമര്‍പ്പിച്ചത്.

ഉദ്യോഗസ്ഥര്‍ കളിയാക്കി

ഉദ്യോഗസ്ഥര്‍ കളിയാക്കി

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ പൗരത്വവുമായി ബന്ധപ്പെട്ട ഭീതിയിലാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരിക എന്ന ഉദ്ദേശവും ജോഷിക്കുണ്ട്. അപേക്ഷയുമായി സമീപിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ കളിയാക്കിയെന്ന് ജോഷി പറയുന്നു. എന്തുവന്നാലും മറുപടി കിട്ടുംവരെ ശ്രമം തുടരുമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

English summary
RTI filed asking to see Prime Minister Modi's citizenship certificate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X