കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസം മുതലാക്കി ഗുര്‍മീത് കോടികള്‍ കൊയ്തു: ബിസിനസ് സാമ്രാജ്യങ്ങള്‍ നിര്‍മിച്ചു, സത്യം ഇങ്ങനെ...

സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ഉപയോഗിക്കുന്നതിന് പുറമേ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പണം ഉപയോഗിക്കുന്നുണ്ടെന്നും വിവരാവകാശ രേഖ

Google Oneindia Malayalam News

ചണ്ഡീഗഡ്: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീം സിംഗിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. വിശ്വാസത്തിന്‍റെ പേരില്‍ അനുയായികളുടെ പക്കല്‍ നിന്ന് ലഭിച്ച പണം കൊണ്ട് സിംഗ് കോര്‍പ്പറേറ്റ് ഹൗസായി മാറുകയും ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തുവെന്നാണ് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച വിവരാവകാശത്തിന് ലഭിച്ച മറുപടി. വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീതിന് അനുയായികളില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നുണ്ടെന്നും വിവരാവകാശത്തിന് ലഭിച്ച മറുപടിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഡോക്ലാം പ്രശ്നം: ഇനി ഭൂട്ടാന്‍ മിണ്ടാതിരിക്കില്ല! ചൈനയോട് കണക്കുപറയും, ഇന്ത്യയും അടങ്ങിയിരിക്കില്ല!

അനുയായികളില്‍ നിന്ന് ലഭിക്കുന്ന പണം ദേരാ സച്ചാ സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് ഉപയോഗിക്കുന്നതിന് പുറമേ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും പണം ഉപയോഗിക്കുന്നുണ്ടെന്നും വിവരാവകാശത്തിന് ലഭിച്ച മറുപടിയില്‍ പറയുന്നു. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കും വേണ്ടി ഇത്തരത്തില്‍ പണം ചെലവഴിക്കുന്നതിനാല്‍ ഇവയ്ക്ക് മുകളില്‍ നികുതി ചുമത്താനും കഴിയില്ല.

 സാമ്പത്തിക വിവരങ്ങള്‍

സാമ്പത്തിക വിവരങ്ങള്‍

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ദേരാ സച്ചായുടെ സാമ്പത്തിക നീക്കങ്ങള്‍ നിരീക്ഷിക്കാത്തതില്‍ ഈ വിവരങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടില്ല. എന്നാല്‍ വിവരാവകാശം സമര്‍പ്പിച്ചതിനാല്‍ ദേരാ സച്ചായുടെ 2010-11 സാമ്പത്തിക വര്‍ഷത്തെ ഇടപാടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ 50 കോടി രൂപയാണ് ദേരാ സച്ചയുടെ സമ്പാദ്യം. ദേരാ സച്ചയുടെ ഒരു സാമ്പത്തിക വര്‍ഷത്തെ വരുമാനം 29.18 കോടിയും ഷാ സത്നം ജി റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്‍റ് ഫൗണ്ടേഷന്‍ സമ്പാദിച്ചത് 16.52 കോടിയുമാണ്.

 പണച്ചരട് ഹണിപ്രീതിന്

പണച്ചരട് ഹണിപ്രീതിന്

ഷാ സത്നം ജി എഡ്യുക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയ്ക്ക് 1.80 കോടിയുടെ വരുമാനവും ഷാ സത്നം ജി ഗ്രീന്‍ ആന്‍ഡ‍് വെല്‍ഫെയര്‍ സൊസൈറ്റിയ്ക്ക് മൂന്ന് കോടിയുടെ വരുമാനവുമാണുള്ളത്. ദേരായുടെ ഫണ്ടുകളും സംഭാവനകളും വര്‍ധിപ്പിക്കുന്നതിനുള്ള ചുമതല നെറ്റ് വര്‍ക്കിംഗില്‍ പ്രാഗത്ഭ്യം തെളിയിച്ച ഗുര്‍മീതിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാനാണ്.

 ഹണിപ്രീതിന്‍റെ ചുമതലകള്‍

ഹണിപ്രീതിന്‍റെ ചുമതലകള്‍

ഹണിപ്രീതും ഗുര്‍മീതും ചേര്‍ന്ന് നടത്താറുള്ള സംഗീത നിശകള്‍ ദേരാ സച്ചാ അനുയായികള്‍ക്കിടയില്‍ വളരെ പ്രിയമുള്ളതാണ്. ഓരോ രാത്രികളിലും കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ദേരാ സച്ചയ്ക്ക് ലഭിക്കുന്നത്. ഗുര്‍മീത് ആലപിക്കുന്ന ലവ് ചാര്‍ജര്‍ എന്ന ഗാനത്തിനാണ് ഏറ്റവുമധികം തുക ഈടാക്കുന്നത്.

പണം കൊയ്യാന്‍ തന്ത്രങ്ങള്‍

പണം കൊയ്യാന്‍ തന്ത്രങ്ങള്‍

ദേരാ സച്ചയില്‍ നിന്ന് പുറത്തിറങ്ങുന്ന സിനിമകള്‍ക്ക് പിന്നിലും ഹണിപ്രീതിന്‍റെ കൈകളാണുള്ളത്. ഇതില്‍ ചില ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുള്ളവയുമാണ്. സംഭാവനകള്‍ക്ക് പുറമേ സിനിമകളും മ്യൂസിക് ഷോകളുമാണ് ദേരാ സച്ചായിലേയ്ക്ക് വരുമാനമെത്തുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍. പണമായി ലഭിക്കുന്ന സംഭാവനകളാണ് ഇതിലധികവും.

 ശുദ്ധികലശം

ശുദ്ധികലശം


സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് പൊലീസ് നടത്തിയ ശുദ്ധികലശത്തില്‍ വന്‍ പണനിക്ഷേപമാണ് കണ്ടെടുത്തത്. 12,000 രൂപയും പോലീസ് കണ്ടെടുത്തിരുന്നു. പ‍ഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ദേരാ സച്ചാ ആസ്ഥാനത്ത് പോലീസ് ശുദ്ധികലശം നടത്തിയത്.

 ഹണിപ്രീതിന്‍റെ കയ്യില്‍ പണം!

ഹണിപ്രീതിന്‍റെ കയ്യില്‍ പണം!

ആഗസ്റ്റ് 28ന് ഹരിയാണയിലെ സിര്‍സയിലെ ആസ്ഥാനത്തുനിന്ന് ഹണിപ്രീത് രക്ഷപ്പെടുമ്പോള്‍ രണ്ട് ട്രാവല്‍ ബാഗ് നിറയെ സാധനങ്ങള്‍ കൈവശമുണ്ടായിരുന്നു. ഹണിപ്രീതിന്‍റെ കയ്യിലുണ്ടായിരുന്നത് പണമായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇതോടെ ദേരാ സച്ചാ അനുയായികള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

 റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍

റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍

ദേരാ സച്ചാ സ്ഥാപകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിംഗ് ചില റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ പണം നിക്ഷേപിച്ചിരുന്നുവെന്ന് ഇതില്‍ ഒന്ന് സിര്‍ക്കാപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിര്‍ക്കാപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന കമ്പനിയുടെ ഉടമ നേരത്തെ തന്നെ പോലീസ് നിരീക്ഷണത്തിലാണ്. ഇയാളാണ് ആഗസ്റ്റ് 25ന് സിബിഐ കോടതിയിലേയ്ക്കുള്ള യാത്രയ്ക്കുവേണ്ടി വാഹനവ്യൂഹം വിട്ടുനല്‍കിയത്. ഇതാണ് പോലീസ് ഇയാളെ നിരീക്ഷിച്ചുവരുന്നതിനുള്ള കാരണവും.

 വിപാസനയ്ക്ക് നല്‍കിയ ലാപ്ടോപ്പില്‍!

വിപാസനയ്ക്ക് നല്‍കിയ ലാപ്ടോപ്പില്‍!

ആഗസ്റ്റ് 26ന് ഹണിപ്രീത് ദേരാ സച്ചാ അനുയായി വിപാസനയ്ക്ക് കൈമാറിയ ലാപ്ടോപ്പ് കണ്ടെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് വിധിച്ചതിന്‍റെ അടുത്ത ദിവസമാണ് ഹണിപ്രീത് വിപാസനയ്ക്ക് ലാപ്ടോപ്പ് കൈമാറുന്നത്. ഇത് സംബന്ധിച്ച ദുരൂഹത ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.

നിര്‍ണ്ണായക രേഖകള്‍

നിര്‍ണ്ണായക രേഖകള്‍

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീതിനെ 20 വര്‍ഷത്തെ തടവിന് വിധിച്ച് ജയിലിലടച്ചതിന് പിന്നാലെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് പ്രകാരം സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് നടത്തിയ തിരച്ചിലില്‍ 64 ഹാര്‍ഡ് ഡിസ്ക് ഡ്രൈവുകളാണ് കണ്ടെത്തിയത്. സെപ്തംബര്‍ എട്ടിനായിരുന്നു 12 മണിക്കൂര്‍ നീണ്ടുനിന്ന ശുദ്ധികലശം. ഇതിനിടെ പിടിച്ചെടുത്ത ലാപ്ടോപ്പുകള്‍ ഹരിയാണ ഫോറന്‍സികിന്‍റെ കൈവശമാണ് ഇപ്പോഴുള്ളത്. പ്രത്യേകം ബാഗില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പുകളില്‍ ഒന്ന് ഹണിപ്രീതിന്‍റേതാണെന്നാണ് പോലീസ് നിഗമനം.

 ഐഫോണിന് എന്തുസംഭവിച്ചു

ഐഫോണിന് എന്തുസംഭവിച്ചു

ഗുര്‍മീതിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഉപയോഗിച്ചിരുന്ന ഐഫോണ്‍ വെള്ളിയാഴ്ച പഞ്ച്കുള പോലീസിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ ഇത് കേടുവരുത്തിയ നിലയിലാണുള്ളതാണെന്ന് വിവരം. ഫോണിലെ വീഡിയോ ക്ലിപ്പുകളും മാപ്പുകളും ലഭിക്കുന്നതോടെ പഞ്ച്കുള കലാപത്തില്‍ ഹണിപ്രീതിന്‍റെ പങ്ക് വെളിപ്പെടും. പോലീസ് കണ്ടെത്തിയ രണ്ട് ലാപ്ടോപ്പുകളിലെ രേഖകളും വിവരങ്ങളും ഡിലീറ്റ് ചെയ്ത നിലയിലാണുള്ളത്.

English summary
Information sought under the Right to Information (RTI) Act reveals that Dera Sacha Sauda chief Gurmeet Ram Rahim expanded his business like a corporate house with money given by his followers as donation to his sect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X