നടി ശ്രീദേവിക്ക് എന്തിനായിരുന്നു സംസ്ഥാന ബഹുമതിയോടെ യാത്രയയപ്പ്... ഒടുവില്‍ ഉത്തരം കിട്ടി
Recommended Video

ശ്രീദേവിയുടെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ദുബായില്‍ ഭര്‍ത്താവ് ബോണികപൂറിന്റെ സഹോദരിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു അവര്‍ മരിച്ചത്. മരണത്തിന് പിന്നാലെ ദുരൂഹതയും ഏറി. ഹൃദയാഘാതം മൂലമായിരുന്നു മരണം എന്നായി ആദ്യ വാര്‍ത്ത. പിന്നീട് അത് കൊലപാതകമാണെന്ന രീതിയില്‍ വാര്‍ത്ത വന്നു. എന്നാല്‍ അവരുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ അത് കെട്ടടങ്ങി.
എന്നാല്‍ വിവാദങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല. അവരുടെ ഭൗതികശരീരം അടക്കം ചെയ്തപ്പോള്‍ ത്രിവര്‍ണ പതാക പുതപ്പിച്ചതിനേയും അവര്‍ക്ക് സംസ്ഥാന ബഹുമതികളോടെ യാത്രയയപ്പ് നല്‍കിയതുമെല്ലാം വിവാദമായി. എന്നാല്‍ എല്ലാ വിവാദങ്ങള്‍ക്കുമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍. ശ്രീദേവിക്ക് എന്തിന് സ്റ്റേറ്റ് ഫ്യൂണറല്‍ എന്ന ആര്‍ടിഎ പ്രകാരമുള്ള ചോദ്യത്തിനാണ് സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്.

ആര്‍ടിഎ
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ കീഴിലുള്ള ജെനറല്‍ അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റിനോടാണ് എന്തിനാണ് ശ്രീദേവിക്ക് സ്റ്റേറ്റ് ഫ്യൂണറല്‍ എന്ന ചോദ്യം ചോദിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലിയാണ് വിവരാവകാശ നിയമ പ്രകാരം ചോദ്യങ്ങള്‍ ചോദിച്ചത്. ആര്‍ക്കാണ് സ്റ്റേറ്റ് ഫ്യൂണറല്‍ നല്‍കാനുള്ള അധികാരം, എന്തിനായിരുന്നു ശ്രീദേവിക്ക് എന്നിങ്ങനെയായിരുന്നു ചോദ്യം. എന്നാല്‍ മുഖ്യമന്ത്രിയ്ക്കാണ് അതിനുള്ള അധികാരം എന്നായിരുന്നു വകുപ്പില്‍ നിന്നുള്ള മറുപടി. മരിച്ചവര്‍ക്ക് പദ്മ പുരസ്കാരം ലഭിച്ചിട്ടുണ്ടോയെന്നത് പരിഗണിക്കാറില്ലെന്നും മറിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ തിരുമാനമെടുക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

നിര്‍ദ്ദേശം ലഭിച്ചത് ഫിബ്രവരി 25 ന്
ഫിബ്രവരി 25 നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചത്. ഇതനുസരിച്ചാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തിയത്. മുംബൈ സബര്‍ബന്‍ ജില്ലാ കളക്ടര്‍, മുംബൈ പോലീസ് കമ്മീഷ്ണര്‍ എന്നിവര്‍ക്കായിരുന്നു ഇതിന്റെ ചുമതല. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ശിവസേന തലവന്‍ ബാല്‍ താക്കറെ ഉള്‍പ്പെടെ 41 പേര്‍ക്ക് ഔദ്യോഗിക ബഹുമതികളോടെ അന്തിമോപചാരം നല്‍കിയിട്ടുണ്ടെന്നും വകുപ്പ് നല്കിയ മറുപടിയില്‍ വ്യക്തമാക്കി.

വിമര്‍ശനവുമായി രാജ് താക്കറെ
ശ്രീദേവിക്ക് സംസ്ഥാന ബഹുമതികളോടെ യാത്രയയപ്പ് നല്‍കിയതിനും അവരുടെ ഭൗതിക ശരീരം ത്രിവര്‍ണ പതാകയില്‍ പുതപ്പിച്ചതിനെതിരേയും നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ രംഗത്തെത്തിയിരുന്നു. എന്ത് ചെയ്തിട്ടാണ് നടി ശ്രീദേവിയുടെ ഭൗതികശരീരം ത്രിവര്‍ണ പതാകയില്‍ പുതപ്പിച്ചതെന്നായിരുന്നു രാജ് താക്കറെ ചോദിച്ചത്. മുംബൈയില്‍ പ്രവര്‍ത്തകരുടെ റാലിയില്‍ പങ്കെടുക്കവേയാണ് രാജ് താക്കറെ ഇക്കാര്യം പറഞ്ഞത്. പിഎന്‍ബി തട്ടിപ്പ് വീരന് നീരവ് മോദിയുടെ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി സര്‍ക്കാരിന്റെ അടവായിരുന്നു ഇത് എന്നായിരുന്നു താക്കറെയുടെ വിമര്‍ശനം. വാര്‍ത്ത പൊലിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും താക്കറെ ആരോപിച്ചിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications