കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ പ്രതിഷേധത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുഴക്കി യുവതി, മൈക്ക് പിടിച്ചുവാങ്ങി ഒവൈസി

Google Oneindia Malayalam News

ബെംഗളൂരു: ബെംഗളൂരുവിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ അമൂല്യ ലിയോണ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

ബീഹാറില്‍ വജ്രായുധവുമായി കോണ്‍ഗ്രസ്.... നിതീഷിനെ പൂട്ടാന്‍ രാഹുല്‍, ബിജെപിക്കെതിരെ ഹിന്ദു ഫോര്‍മുലബീഹാറില്‍ വജ്രായുധവുമായി കോണ്‍ഗ്രസ്.... നിതീഷിനെ പൂട്ടാന്‍ രാഹുല്‍, ബിജെപിക്കെതിരെ ഹിന്ദു ഫോര്‍മുല

ബെംഗളൂരു ഫ്രീഡം പാർക്കിലായിരുന്നു 'സേവ് കോൺസ്റ്റിറ്റ്യൂഷൻ' എന്ന പരിപാടി നടന്നത്. ഒവൈസി വേദിയിൽ എത്തിയതിന് പിന്നാലെ സംസാരിക്കാനായി സംഘാടർ യുവതിയെ ക്ഷണിച്ചു. വേദിയിലെത്തിയ ഇവർ മൈക്ക് കൈയ്യിൽ എടുത്ത ശേഷം പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് ഏറ്റുചൊല്ലാൻ ഇവർ വേദിയിലുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു.

owasi

യുവതിയുടെ അപ്രതീക്ഷിത നടപടിയിൽ സദസിലും വേദിയിലും ഉണ്ടായിരുന്നവർ ഞെട്ടിത്തരിച്ചു. തുടർന്ന് യുവതിയുടെ അടുത്തെത്തിയ ഒവൈസി മൈക്ക് പിടിച്ചു വാങ്ങുകയും യുവതിയെ തിരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇവർ പാക് അനുകൂല മുദ്രാവാക്യം വീണ്ടും മുഴക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു,

തുടർന്ന് പരിപാടിയെ അഭിസംബോധന ചെയ്ത സംസാരിച്ച ഒവൈസി പെൺകുട്ടിയോട് താൻ യോജിക്കുന്നില്ലെന്നും തനിക്കോ പാർട്ടിക്കോ അവരുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസ് പറഞ്ഞു. യുവതിയുടെ ഉദ്ദേശമെദ്ദായിരുന്നുവെന്നതിനെ കുറിച്ച വിശദമായ അന്വേഷണം വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

English summary
Ruckus erupts at anti-CAA protest in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X