Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാർ നിയമസഭയിൽ നാടകീയ രംഗങ്ങൾ, പ്രതിപക്ഷ എംഎൽഎമാരെ വലിച്ചിഴച്ച് പോലീസ്

റാഞ്ചി: ബീഹാര്‍ മിലിറ്ററി പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിനെ ചൊല്ലി ബീഹാര്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് കയ്യേറ്റം ചെയ്തു. വനിതാ എംഎല്‍എമാര്‍ അടക്കമുളളവരെ ആണ് പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചത്.

ബീഹാര്‍ സ്‌പെഷ്യല്‍ ആംഡ് പോലീസ് ബില്‍ 2021 നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കവേയാണ് പ്രതിപക്ഷമായ ആര്‍ജെഡിയിലെ അംഗങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പല തവണ നിര്‍ത്തി വെയ്‌ക്കേണ്ടതായി വന്നു. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു.

bihar

ആരെയും അറസ്റ്റ് ചെയ്യാനുളള അധികാരം പോലീസിന് നല്‍കുന്ന ഡ്രാക്കോണിയന്‍ നിയമം ആണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വന്‍ പ്രതിഷേധത്തിനിടെയാണ് വൈകിട്ട് മൂന്ന് മണിയോടെ മന്ത്രി ബിജേന്ദര്‍ യാദവ് വിവാദ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചത്. തുടര്‍ന്ന് സഭ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ 4.30 വരെ നിര്‍ത്തി വെച്ചു.

സഭ വീണ്ടും വിളിച്ച് ചേര്‍ക്കാന്‍ എത്തിയ സ്പീക്കറെ അകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പിന്നാലെ പാറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗും എസ്എസ്പി ഉപേന്ദ്ര കുമാര്‍ ശര്‍മയും സ്ഥലത്ത് എത്തി. തുടര്‍ന്ന് പോലീസും മാര്‍ഷല്‍മാരും ചേര്‍ന്ന് സ്പീക്കറുടെ ചേംബറിന് മുന്നില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാരെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് നീക്കം ചെയ്യുകയായിരുന്നു.

തൃപ്പൂണിത്തുറയിൽ അമിത് ഷായുടെ റോഡ് ഷോ, ചിത്രങ്ങൾ കാണാം

വനിതാ എംഎല്‍എമാരെ അടക്കം പോലീസ് വലിച്ചിഴക്കുന്നതും കയ്യേറ്റം ചെയ്യുന്നതുമായ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗിനെ പോലീസ് തൊഴിക്കുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വനിതാ പോലീസുകാര്‍ ആര്‍ജെഡിയുടെ വനിതാ എംഎല്‍എ ആയ കിരണ്‍ ദേവിയെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പിന്നാലെ നിതീഷ് കുമാര്‍ സര്‍ക്കാരിന് എതിരെ ആര്‍ജെഡി രംഗത്ത് വന്നു. സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി ആര്‍ജെഡി പ്രതികരിച്ചു.

ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    കേരളത്തിന്റെ സാക്ഷരത ബിജെപിക്ക് വെല്ലുവിളി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+