കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കം

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ച സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. എട്ട് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയാന്‍, കെകെ രാഗേഷ്, എളമരം കരീം അടക്കമുളളവര്‍ക്കെതിരെയാണ് നടപടി.

'ലീ​ഗി​നെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർഎ​സ്എ​സി​ന് വി​റ്റു'! വേണ്ടത് ജലീലിന്റെ രക്തമെന്ന് കാസിം ഇരിക്കൂർ'ലീ​ഗി​നെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർഎ​സ്എ​സി​ന് വി​റ്റു'! വേണ്ടത് ജലീലിന്റെ രക്തമെന്ന് കാസിം ഇരിക്കൂർ

ഡെറിക് ഒബ്രിയാൻ തൃണമൂലിന്റെ രാജ്യസഭാ നേതാവ് കൂടിയാണ്. എഎപിയുടെ സഞ്ജയ് സിംഗ്,കോണ്‍ഗ്രസ് എംപിമാരായ റിപുന്‍ ബോറ, സയിദ് നാസിര്‍ ഹുസൈന്‍, രാജു സാതവ്, തൃണമൂൽ കോൺഗ്രസിന്റെ ഡൊല സെന്‍, എന്നിവരാണ് നടപടിക്ക് വിധേയരായ മറ്റ് എംപിമാര്‍. ഉപാധ്യക്ഷന്റെ ഡയസിൽ കയറി രാജു സതവ് പ്രതിഷേധിച്ചിരുന്നു. സഞ്ജയ് സിംഗ് സഭയിലെ ഒരു മാർഷലിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ സഭാ സമ്മേളന കാലാവധി തീരുന്നത് വരെ ആണ് എംപിമാരുടെ സസ്‌പെന്‍ഷന്‍.

rs

കഴിഞ്ഞ കാര്‍ഷിക ബില്ലുകള്‍ അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് രാജ്യസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി ബഹളം വെച്ചു. ബില്ലുകള്‍ എംപിമാര്‍ കീറി എറിഞ്ഞു. സഭയിലെ റൂള്‍ ബുക്ക് ഡെറിക് ഒബ്രിയാന്‍ കീറി രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ മുഖത്തേക്ക് എറിഞ്ഞിരുന്നു. ഇടതുപക്ഷ എംപിമാര്‍ സഭ നിര്‍ത്തി വെച്ചതിന് ശേഷവും കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Recommended Video

cmsvideo
കാര്‍ഷിക ബില്ലില്‍ ബിജെപിക്ക് അടിപതറുന്നു | Oneindia Malayalam

ആരാണ് നല്ല മുഖ്യൻ? ചൗഹാന്റെ ചോദ്യത്തിന് ഉത്തരം കമൽനാഥ്! കോൺഗ്രസ് ട്വീറ്റിലെ വീഡിയോയ്ക്ക് പിന്നിൽ?ആരാണ് നല്ല മുഖ്യൻ? ചൗഹാന്റെ ചോദ്യത്തിന് ഉത്തരം കമൽനാഥ്! കോൺഗ്രസ് ട്വീറ്റിലെ വീഡിയോയ്ക്ക് പിന്നിൽ?

8 പ്രതിപക്ഷ എംപിമാരെ പുറത്താക്കുന്നതായി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചതിന് പിന്നാലെ ഡെറിക് ഒബ്രിയാന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പ്രതിഷേധിച്ചു. എന്നാല്‍ ഡെറിക് ഒബ്രിയാന്‍ പുറത്തേക്ക് പോയതിന് ശേഷം മാത്രമേ സഭാ നടപടികള്‍ തുടരുകയുളളൂ എന്ന് വെങ്കയ്യ നായിഡു അറിയിച്ചു. എംപിമാര്‍ക്കെതിരെയുളള നടപടിക്കെതിരെ വലിയ ബഹളമാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്.

തുടര്‍ന്ന് രണ്ട് തവണയാണ് സഭ നിര്‍ത്തി വെച്ചിരിക്കുന്നത്. ഇന്ന് മൂന്നാമത്തെ കാര്‍ഷിക ബില്‍ കൂടി സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കുകയാണ്. അതിനിടെയാണ് പ്രതിപക്ഷ എംപിമാരെ പുറത്താക്കിയിരിക്കുന്നത്. രാജ്യസഭയില്‍ ഇത്തരമൊരു നടപടി അസാധാരണമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!മധ്യപ്രദേശിൽ കളികൾ മൂർച്ച കൂട്ടി കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയിൽ ചെന്ന് തിരിച്ചടി!

English summary
Ruckus in Rajya sabha over farm bills: 8 Opposition MPs suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X