കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഘടനവാദി നേതാവിന്റെ കൊച്ചുമകന് സർക്കാർ ജോലി!!! 12 ലക്ഷം ശമ്പളം !!

മതിയായ യോഗ്യതകള്‍ ഇല്ലാതെയാണ് ഗിലാനിയുടെ കൊച്ചുമകന്‍ അനീസ്-ഉല്‍-ഇസ്ലാമിനെ അന്തര്‍ദേശീയ കണ്‍വെന്‍ഷനല്‍ കോപ്ലക്‌സില്‍ റിസര്‍ച്ച് ഓഫീസറായി നിയ

  • By മരിയ
Google Oneindia Malayalam News

ശ്രീനഗര്‍: വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ കൊച്ചുമകന് ജോലി ശരിപ്പെടുത്താനായി നിയമന യോഗ്യതകള്‍ ലഘൂകരിച്ചതായി ആരോപണം.

മതിയായ യോഗ്യതകള്‍ ഇല്ലാതെയാണ് ഗിലാനിയുടെ കൊച്ചുമകന്‍ അനീസ്-ഉല്‍-ഇസ്ലാമിനെ കശ്മീര്‍ വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുള്ള ഷെര്‍ ഇ കശ്മീര്‍ അന്തര്‍ദേശീയ കണ്‍വെന്‍ഷനല്‍ കോപ്ലക്‌സില്‍ റിസര്‍ച്ച് ഓഫീസറായി നിയമിച്ചത് എന്നാണ് പരാതി.

പാസ്‌പോര്‍ട്ട് ഇല്ല

അനീസിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഇല്ലെന്നാണ് റിപ്പോര്‍ട്ട്. 2009ല്‍ ഇയാള്‍ പാസ്‌പോര്‍ട്ടിന് വേണ്ടി അപേക്ഷിച്ചിരുന്നെങ്കിലും അന്വേഷണം സംഘത്തിന്റെ റിപ്പോര്‍ട്ട് എതിരായതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ട് നിഷേധിച്ചിരുന്നു.

യോഗ്യത

പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് അനീസ് എംബിഎ പൂര്‍ത്തിയാക്കിയത്. ലണ്ടനില്‍ ഉന്നത പഠനവും നടത്തി. റിസര്‍ച്ച് ഓഫീസറുടെ പോസ്റ്റ് ഇല്ലാതിരുന്നിട്ട് കൂടി തസ്തിക സൃഷ്ടിച്ചാണ് ഗിലാനിയുടെ കൊച്ചുമകന് മെഹബൂബ മുഫ്തി സര്‍ക്കാര്‍ ജോലി നല്‍കിയത് എന്നാണ് ആരോപണം.

മുഖ്യമന്ത്രിയുടെ കളി

ബിജെപി-പിഡിപി കൂട്ടുകക്ഷി ഭരണമാണ് ഇപ്പോള്‍ കശ്മീരില്‍. മെഹബൂബ മുഫ്തിയാണ് മുഖ്യമന്ത്രി. ഇവരുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഗിലാനിയുടെ കൊച്ചുമകന് ജോലി നല്‍കിയതെന്ന് പരാതി ഉണ്ട്.

ശമ്പളം

12 ലക്ഷം രൂപയാണ് അനീസിന് നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക വരുമാനം. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ആയത് കൊണ്ട് ഇടയ്ക്കിടെ വിദേശ യാത്രകളും പോകേണ്ടി വരും. അനീസ് ഇത് വരെ ശമ്പളം കൈപ്പറ്റി തുടങ്ങിയിട്ടില്ല. കുടിശ്ശിക തീര്‍ത്ത് ഉടന്‍ തന്നെ ശമ്പളം നല്‍കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റര്‍വ്യൂവില്‍ പങ്കെടുത്തില്ല

പുതിയ തസ്തിക സൃഷ്ടിച്ചതിന് പുറമേ അഭിമുഖത്തിലും അനീസ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ ചട്ടപ്രകാരമാണ് അനീസിന് ജോലി നല്‍കിയതെന്ന് ടൂറിസം സെക്രട്ടറി ഫാറൂഖ് ഷാ വ്യക്തമാക്കി.

English summary
The tourism department decided to accommodate Anees when Geelani was calling for protests and shutdowns, and violence, arson and killings were the order of the day...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X