ചിന്നമ്മ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തുന്നു; ജയിലില്‍ സന്ദര്‍ശക പ്രവാഹം, സ്വകാര്യ സംഭാഷണങ്ങള്‍!!
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലില്‍ കഴിയുന്ന വി കെ ശശികല ചട്ടങ്ങള്‍ ലംഘിക്കുന്നു. നാല് വര്‍ഷത്തെ തടവിന് വിധിയ്ക്കപ്പെട്ട് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല കഴിഞ്ഞ 31 ദിവസത്തിനിടെ 28 സന്ദര്‍കരെ കണ്ടുവെന്നും ഇതുവഴി ജയില്‍ ചട്ടം ലംഘിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
കര്‍ണ്ണാടക പ്രിസണ്‍ മാന്വല്‍ പ്രകാരം 15 ദിവസത്തിലൊരിക്കല്‍ മാത്രമാണ് ജയില്‍ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയ്ക്ക് സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകരെ കാണാന്‍ അനുമതിയുള്ളത്. ഇത് ജയില്‍ അധികൃതരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ചട്ടമുണ്ട്. എന്നാല്‍ ശശികല ഈ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 18 വരെയുള്ള കാലയളവിനുള്ളില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയവര്‍ക്കൊപ്പം 40 മിനിറ്റ് ചെലവഴിച്ചുവെന്നും ചിലരെ പലതവണ കണ്ടിരുന്നുവെന്നും ഇതിന് ഉന്നതരുടെ പിന്തുണയുണ്ടെന്നുമാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സന്ദര്‍ശകരുമായി അനുവദിയ്ക്കാന്‍ പ്രത്യേകം സ്ഥലം അനുവദിച്ചുവെന്നും ജയില്‍ വൃത്തങ്ങളെ അധികരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന വാര്‍ത്ത ജയില്‍ ഡിജി സത്യനാരായണ റാവു നിരസിച്ചു.
തമിഴ്‌നാട്ടിലെ ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍, ലോക്‌സഭാ സ്പീക്കര്‍ തമ്പിദുരൈ, പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ എന്നിവര്‍ ജിയിലിലെത്തി ശശികലയെ സന്ദര്‍ശിച്ചിരുന്നു. ദിനകരനുമായി ഫെബ്രുവരി 20, മാര്‍ച്ച് 8 എന്നീ ദിവസങ്ങളില്‍ 45 മിനിറ്റ് വീതം സംസാരിച്ചിരുന്നുവെന്നും ജയില്‍ രേഖകള്‍ വ്യക്തമാക്കുന്നു. ആന്ധ്രയിലെ തെലുഗുദേശം പാര്‍ട്ടി എംഎല്‍സി മാഗുണ്ട ശ്രീനിവാസലു റെഡ്ഡി, ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഇളവരശിയുടെ ബന്ധുക്കള്‍ എന്നിവരും പല തവണയായി ജയിലിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ മരുമകന്‍ വി എന്‍ സുധാകരനെ അഭിഭാഷകനെ കാണാനല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും രേഖകള്‍ പറയുന്നു.












Click it and Unblock the Notifications