കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതകത്തിനും വില കൂടിയേക്കുമെന്ന്

Google Oneindia Malayalam News

ദില്ലി: തീവണ്ടി നിരക്കിന് പിന്നാലെ പാചക വാതകത്തിനും വില കൂടിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. സിലിണ്ടര്‍ ഒന്നിന് പ്രതിമാസം പത്ത് രൂപ വെച്ച് കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. ക്രമേണ പാചക വാതക സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി ഇല്ലാതാക്കിയേക്കും. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും എന്നും വാര്‍ത്തകളുണ്ട്.

ബജറ്റിന് മുന്നോടിയായി റെയില്‍ യാത്രാനിരക്കുകളും ചരക്കുകൂലിയും കുത്തനെ വര്‍ദ്ധിപ്പിച്ചിരുന്നു. യാത്രാ നിരക്കില്‍ 14.2 ശതമാനവും ചരക്കുകൂലിയില്‍ 6.5 ശതമാനത്തിന്റെയും കനത്ത വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചുമതലയേറ്റ് ഒരു മാസം പോലും കഴിയുന്നതിന് മുമ്പാണ് എന്‍ ഡി എ സര്‍ക്കാര്‍ സാധാരണക്കാരന് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നത്.

lpg-cylinder

എന്നാല്‍ പാചക വാതക സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് ബി ജെ പി വൃത്തങ്ങള്‍ പറയുന്നത്. പെട്രോളിയം മന്ത്രിയോ മന്ത്രാലയമോ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല എന്ന് ബി ജെ പി സംസ്ഥാന നേതാവ് എം ടി രമേശ് പറഞ്ഞു. മറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണ്. സിലിണ്ടറിന് വില കൂടുന്നു എന്ന് വാര്‍ത്ത പരത്തി കരിഞ്ചത്തക്കാരെ സഹായിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും എം ടി രമേശ് കുറ്റപ്പെടുത്തി.

ഇറാഖ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഡീസലിനും പാചക വാതകത്തിനും വില കൂട്ടില്ലെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എണ്ണകമ്പനികളോട് ഇന്ധനലഭ്യത ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പേടിക്കേണ്ട യാതൊരു സാഹചര്യവുമില്ല. റെയില്‍ നിരക്കുകളില്‍ കുത്തനെ വര്‍ദ്ധനവുണ്ടായതോടെയാണ് പാചക വാതകത്തിനും വില കൂടിയേക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നത്.

English summary
Rumors spread increase in LPG price. But Petroleum minister says no increase.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X