2000 രൂപയുടെ കറന്‍സികളും നിരോധിച്ചേക്കും? 15 കോഡുകള്‍ കള്ളനോട്ട് സംഘം പകര്‍ത്തി....

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി പുതിയ പ്രചരണം. കഴിഞ്ഞവര്‍ഷത്തെ നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളും നിരോധിച്ചേക്കുമെന്നാണ് അഭ്യൂഹം പരക്കുന്നത്.

എത്ര ട്രോളിയാലും ചിന്തയെ തോല്‍പ്പിക്കാനാവില്ല മക്കളേ! ഇരട്ടച്ചങ്കനെ ഉയര്‍ത്തിക്കാട്ടി കാര്യവട്ടത്ത്

ഉറ്റസുഹൃത്തും സഹോദരിയും പ്രണയത്തില്‍! തടസം നിന്നത് അച്ഛന്‍! കൂട്ടിന് ബന്ധുവായ സ്ത്രീയും ..

1000,500 രൂപ നോട്ടുകള്‍ നിരോധിച്ചതോടെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ കറന്‍സികള്‍ പുറത്തിറക്കിയത്. അത്യാധുനിക ജിപിഎസ് സംവിധാനവും നാനോ ചിപ്പും ഘടിപ്പിച്ചതാണ് പുതിയ നോട്ടുകളെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതൊന്നുമില്ലെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നതായിരുന്നു പുതിയ 2000 രൂപ നോട്ടുകള്‍.

മുപ്പതെണ്ണം...

മുപ്പതെണ്ണം...

30 സുരക്ഷാ മാനദണ്ഡങ്ങളുമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. കള്ളനോട്ട് മാഫിയക്ക് ഒരുവിധവും പകര്‍ത്താന്‍ കഴിയില്ലെന്ന് അവകാശപ്പെട്ടാണ് 2000 രൂപയുടെ കറന്‍സികള്‍ പുറത്തിറക്കിയത്.

പകര്‍ത്തിയെന്ന്....

പകര്‍ത്തിയെന്ന്....

മുപ്പത് സുരക്ഷാ മാനദണ്ഡങ്ങളുമായി പുറത്തിറക്കിയെങ്കിലും ദിവസങ്ങള്‍ക്കകം തന്നെ രണ്ടായിരത്തിന്റെ കള്ളനോട്ടുകളും വ്യാപകമായി. 2000 രൂപ നോട്ടിന്റെ 15 സുരക്ഷാ മാനദണ്ഡങ്ങള്‍ കള്ളനോട്ടടിക്കാര്‍ അതിവിദഗ്ദമായി പകര്‍ത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വന്‍ സംഭവമെന്ന്...

വന്‍ സംഭവമെന്ന്...

പുതുതായി അവതരിപ്പിക്കുന്ന 2000 രൂപ നോട്ടില്‍ ജിപിഎസും നാനോ ചിപ്പും ഘടിപ്പിക്കുമെന്ന് വരെ കഴിഞ്ഞ വര്‍ഷം പ്രചരണമുണ്ടായിരുന്നു. നോട്ട് എവിടെ സൂക്ഷിച്ചുവെച്ചാലും ആ സ്ഥലം കൃത്യമായി കണ്ടെത്താനാകുമെന്നും ചിലര്‍ പ്രചരിപ്പിച്ചു.

പരാതി...

പരാതി...

കാത്തിരിപ്പിനൊടുവില്‍ 2000 രൂപ നോട്ടുകള്‍ പുറത്തിറങ്ങിയപ്പോള്‍ നാനോ ചിപ്പൊന്നും ആര്‍ക്കും കണ്ടെത്താനായില്ല. എന്നാല്‍ പുതിയ നോട്ടിനെതിരെ അന്നു വ്യാപക പരാതികളുയര്‍ന്നു. നോട്ടിന്റെ കളര്‍ ഇളകുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

പേടി...

പേടി...

രണ്ടായിരത്തിന്റെ നോട്ട് കണ്ടാല്‍ കച്ചവടക്കാരും ടാക്‌സിക്കാരും പേടിച്ചോടുന്ന സ്ഥിതിയുമുണ്ടായി. ബാക്കി കൊടുക്കാന്‍ ചില്ലറയിലാത്തതിനാല്‍ മിക്ക കടക്കാരും 2000 രൂപ നോട്ടുകള്‍ വാങ്ങാന്‍ മടിച്ചു. ഇതോടെ രണ്ടായിരം രൂപ ചില്ലറയാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ജനങ്ങള്‍.

അതും നിരോധിക്കുമോ...

അതും നിരോധിക്കുമോ...

എന്നാല്‍ 2000 രൂപയുടെ കറന്‍സികളും നിരോധിച്ചേക്കുമെന്നാണ് ഇപ്പോള്‍ അഭ്യൂഹം പരക്കുന്നത്. രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ പെരുകുന്നുണ്ടെന്നും, ഇക്കാരണത്താല്‍ നോട്ട് നിരോധിച്ചേക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്ന വാര്‍ത്ത.

അച്ചടി ഇല്ല....

അച്ചടി ഇല്ല....

എന്നാല്‍ 2000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചേക്കുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നാണ് റിസര്‍വ് ബാങ്ക് പ്രതികരിച്ചത്. ഇത്തരം ആലോചനകളില്ലെന്ന് കേന്ദ്ര സര്‍ക്കാരും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം, 2000 രൂപയുടെ പുതിയ കറന്‍സികള്‍ ഇപ്പോള്‍ അച്ചടിക്കുന്നില്ലെന്ന് സെക്യൂരിറ്റി പ്രിന്റിംഗ് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
rumour spreading about 2000 currency note.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്