• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പോയസ് ഗാര്‍ഡനില്‍ ജയലളിതയുടെ പ്രേതം..!! രാത്രി അലര്‍ച്ചകള്‍..!! ഭയന്ന് വിറച്ച് താമസക്കാര്‍..!!

  • By അനാമിക

ചെന്നൈ: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും കരുത്തരായ വനിതാ നേതാക്കളിലൊരാളായാണ് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ വിലയിരുത്തുന്നത്. ജീവിച്ചിരിക്കുമ്പോള്‍ എതിരാളികളുടെ പേടിസ്വപ്നം. മരിച്ചിട്ടും ജയലളിതയുടെ കരുത്ത് കുറഞ്ഞിട്ടില്ലെന്ന തരത്തിലുള്ള വാര്‍ത്തകളാണ് തമിഴ്‌നാട്ടില്‍ പ്രചരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡില്‍ അമ്മയുടെ പ്രേതം പ്രതികാരത്തിനായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട് എന്നതാണ്. ശബ്ദം കേട്ടവരും കണ്ടവരും ഉണ്ടത്രേ.

Read Also: ജയലളിത മരിച്ച ദിവസം നടന്ന സംഭവങ്ങള്‍..!! എല്ലാത്തിന് പിറകിലും മോദിയുടെ കാവിക്കൈ.!!

Read Also: മമ്മൂട്ടിയുടെ നായികയ്ക്ക് നേരെ നൈറ്റ് ക്ലബ്ബിലെ ശുചിമുറിയില്‍ നടന്നത്..!! നടുക്കുന്ന അനുഭവം..!!

മരണം ദുരൂഹം

ജയലളിത തീര്‍ത്തും ദുരൂഹമായ സാഹചര്യത്തിലാണ് മരണപ്പെട്ടത്. ചെറിയ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയ 75 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം മരണപ്പെട്ടു. ജയലളിതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് അന്നു തൊട്ടേ ആരോപിക്കപ്പെടുന്നതാണ്.

കൊലപാതകമെന്നു വരെ

ജയലളിതയുടേത് സാധാരണ മരണമല്ലെന്നും ശശികലയുടെ നേത്ൃത്വത്തില്‍ നടന്ന കൊലപാതകമാണെന്നും വരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ മരണത്തിന് കാരണക്കാരായവരോട് പകരം ചോദിക്കാനായി അമ്മയുടെ പ്രേതം വേദനിലയത്തില്‍ തന്നെയുണ്ടെന്നാണ് അവിടുത്തെ ജീവനക്കാരുടെ സാക്ഷ്യം.

പ്രതികാരത്തിനായി പ്രേതം

ജയലളിതയുടെ മരണശേഷം ശശികല ഉള്‍പ്പെടുന്ന മന്നാര്‍ഗുഡി മാഫിയയ്ക്ക് നിലത്ത് നിക്കാന്‍ നേരമില്ലാത്ത വിധം പ്രശ്‌നങ്ങളായിരുന്നു നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിക്കസേര മോഹിച്ച ശശികല ജയിലിലായി. കോഴക്കേസില്‍ ടിടിവി ദിനകരനും അകത്ത് പോയി.

നിലയ്ക്കാത്ത പ്രശ്നങ്ങൾ

അതിനിടെ കോടനാട് എസ്‌റ്റേറ്റിലെ മോഷണവും കൊലപാതകവും കേന്ദ്രത്തിന്റെ റെയ്ഡും അങ്ങനെ പ്രശ്‌നങ്ങള്‍ കൊണ്ട് പോറുതിമുട്ടിയിരിക്കുകയാണ് അണ്ണാഡിഎംകെ. ഇതെല്ലാം ജയലളിതയുടെ ആത്മാവിന്റെ പ്രതികാരത്തിന്റെ ഭാഗമാണെന്നാണ് കഥ പരക്കുന്നത്.

രാത്രിയിൽ ശബ്ദങ്ങൾ

പോയസ് ഗാര്‍ഡനിലെ ജോലിക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. ജയലളിതയുടെ മുറിയില്‍ നിന്നും രാത്രിയില്‍ വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടത്രേ. ശശികല ജയിലില്‍ ആയപ്പോഴും ദിനകരന്‍ പിടിയിലായപ്പോഴും ശബ്ദങ്ങള്‍ കേട്ടിരുന്നുവത്രേ.

ഉറക്കമില്ലാതെ പോയസ് ഗാർഡൻ

മാത്രമല്ല ജയലളിതയ്ക്ക് ഇഷ്ടമല്ലാതിരുന്നവര്‍ പോയസ് ഗാര്‍ഡനില്‍ എത്തിയാലും ഇത്തരം ശബ്ദങ്ങള്‍ കേള്‍ക്കുമത്രേ. ടിടിവി ദിനകരന്‍ വേദനിലയില്‍ താമസിച്ചിരുന്നപ്പോള്‍ ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ഉറങ്ങാന്‍ ആ ശബ്ദം അനുവദിച്ചിരുന്നില്ലെന്നും ജോലിക്കാര്‍ പറയുന്നു.

പ്രേതം മറ്റു ബംഗ്ലാവുകളിലും

ജയലളിതയുടെ മുറിയില്‍ ആരു താമസിച്ചാലും ഇത് തന്നെ അവസ്ഥ. പോയസ് ഗാര്‍ഡനില്‍ മാത്രമല്ല ചിരുതാവൂര്‍, കോടനാട് എസ്റ്റേറ്റ് ബംഗ്ലാവുകളിലും പ്രേതസാന്നിധ്യമുണ്ടെന്നാണ് കഥകള്‍ പ്രചരിക്കുന്നത്. നേരത്തെ ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ പ്രേതത്തെ കണ്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Poes Garden scared over rumours of Jayalaithaa's spirit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more