കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപ്പിന് കിലോയ്ക്ക് 200 രൂപ! ഇന്ത്യയില്‍ സംഭവിച്ചതെന്ത്

ദൗര്‍ലഭ്യം നേരിട്ടതിനാല്‍ ഉപ്പിന് കിലോ ഗ്രാമിന് 200 രൂപയായി ണെന്നായിരുന്നു വര്‍ധിച്ചെന്നായിരുന്നുവാട്‌സ്ആപ്പില്‍ പ്രചരിച്ച മെസേജ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഉപ്പിനും പഞ്ചസാരയ്ക്കും ദൗര്‍ലഭ്യമുണ്ടെന്ന തരത്തില്‍ പരന്ന അഭ്യൂഹം പലയിടങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ദൗര്‍ലഭ്യം നേരിട്ടതിനാല്‍ ഉപ്പിന് കിലോ ഗ്രാമിന് 200 രൂപയാണെന്നായിരുന്നു വാട്‌സ്ആപ്പില്‍ പ്രചരിച്ച മെസേജ്. ഇതോടെ ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ആശങ്കാകുലരായി പലചരക്കുകടകള്‍ക്ക് മുമ്പില്‍ തടിച്ചുകൂടി ഉപ്പ് വാങ്ങുന്നതിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഇതോടെ ജനങ്ങളുടെ പരിഭ്രാന്തിയ്ക്ക് അയവുവരുത്തുന്നതിനായി മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

എന്നാല്‍ ഉപ്പിന് ദൗര്‍ലഭ്യമുണ്ടെന്നും വില ക്രമാതീമായി ഉയര്‍ന്നുവെന്നുമുള്ള വാര്‍ത്ത നിരസിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജ്യത്ത് ഇത്തരത്തിലൊരു അവസ്ഥയില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാജ്യത്ത് ഉപ്പിന് യാതൊരു തരത്തിലുമുള്ള ദൗര്‍ലഭ്യവുമില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും കേന്ദ്രസര്‍ക്കാരും വ്യക്തമാക്കി.

വാട്‌സ്ആപ്പ് മെസേജ്

വാട്‌സ്ആപ്പ് വഴി അഭ്യൂഹം പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യുപി മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഉപ്പിനോ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കോ ദൗര്‍ലഭ്യമോ വിലവര്‍ദ്ധനവോ ഉണ്ടായിട്ടില്ലെന്നും മുംബൈ പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി.

കര്‍ശന നടപടിയ്ക്ക് നിര്‍ദ്ദേശം

ഉപ്പിന്റെ ദൗര്‍ലഭ്യമുണ്ടെന്ന വ്യാജ വാര്‍ത്തയില്‍ രാജ്യത്തെ ജനങ്ങള്‍ പരിഭ്രാന്തരായ സംഭവത്തെക്കുറിച്ച് പ്രതികരിച്ച കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. ഉപ്പിന് പുറമേ പഞ്തസാര, അരി, ഗോതമ്പ് എന്നിവയ്‌ക്കൊന്നും രാജ്യത്ത് ദൗര്‍ലഭ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ നിരസിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി.

പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന്

പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന്

ഉത്തര്‍പ്രദേശിലെ ഗൊണ്ട ജില്ലയിലുള്ള ഒരു പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് പ്രചരിച്ച വാര്‍ത്തയാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.

പൊലീസിന് നേരെ കല്ലേറ്

പൊലീസിന് നേരെ കല്ലേറ്

ദില്ലിയിലെ ജാമിയ നഗര്‍ ഏരിയയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ പൊലീസ് ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു.

English summary
Rumours on salt shortage make people panic in Indian states. WhatsApp messages containing shortage of sugar and salt created panic in some parts of the country on Friday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X