കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ വിക്കിപീഡിയ പേജില്‍ ഒറ്റ ദിവസംകൊണ്ട് സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇപ്പോഴും ആശുപത്രിയിലാണ്. അവരുടെ ആരോഗ്യ നില ഗുരതരമായി തുടരുന്നു എന്നാണ് വിവരം. പക്ഷേ ഇതിനകം തന്നെ പലരും പല വാര്‍ത്തകളും പ്രചരിപ്പിച്ച് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

കൃത്യമായ വിവരങ്ങള്‍ക്ക് ആളുകള്‍ കൂടുതല്‍ സമീപിക്കുന്ന ഒന്നാണ് വിക്കിപീഡിയ. എന്നാല്‍ കഴിഞ്ഞ ദിവസം വിക്കിപീഡിയയും ആളുകളെ അങ്കലാപ്പിലാക്കുകയായിരുന്നു.

Jayalalithaa

ജയലളിത തന്നെയാണ് വിഷയം. ജയലളിത മരിച്ചു എന്ന് പലരും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. വിക്കിപീഡിയയിലും ഇത് വന്നതോടെ പലരും അത് വിശ്വസിച്ചു. എന്നാല്‍ പിന്നീട് നടന്നതാണ് ആളുകളെ അമ്പരപ്പിച്ചത്.

ജയലളിതയുടെ മരണദിനം 2016 സെപ്തംബര്‍ 30 ന് എന്ന് ഒരാള്‍ എഴുതിയപ്പോള്‍ ഉടന്‍ തന്നെ അത് എഡിറ്റ് ചെയ്യപ്പെട്ടു. വീണ്ടും ജയലളിത മരിച്ചുവെന്ന് മറ്റൊരാള്‍ എഡിറ്റ് ചെയ്യുന്നു. അത് വീണ്ടും തിരുത്തപ്പെടുന്നു... ഇത് അങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു.

Jayalalithaa Wiki

അതിലും ഞെട്ടിപ്പിക്കുന്ന ചില പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. ജയലളിതയുടെ മരണം ഒക്ടോബര്‍ 1 ന് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് പോലും വിക്കി പീഡിയയില്‍ വന്നുവത്രെ. എന്തായാലും ജയലളിത നിലവില്‍ ആശുപത്രിയില്‍ തന്നെ ആണ് ഉള്ളത്.

കൂടുതൽ വാർത്തകൾ:

ജയലളിതയുടെ സ്വകാര്യത... അറിയാനുള്ള നമ്മുടെ അവകാശം... ജയലളിത മരിച്ചോ എന്ന് ചോദിക്കുന്നവരോട്...

ജയലളിതയെ പരിശോധിക്കാന്‍ യുകെയില്‍ നിന്ന് ഡോക്ടര്‍; ഗവര്‍ണര്‍ എത്തുന്നതോടെ നില വ്യക്തമാകും?

English summary
As rumours spread, ‘edit war’ breaks out on Jayalalithaa’s Wikipedia page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X