Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപ വീണ്ടും കൂപ്പുകുത്തി; 72 കടന്നു, ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച, ആഗോളപ്രശ്‌നമെന്ന് കേന്ദ്രം

മുംബൈ: ഇന്ത്യ രൂപ വന്‍ തകര്‍ച്ചയിലേക്ക്. ചരിത്രത്തില്‍ ആദ്യമായി ഡോളറിനെതിരെ 72 കടന്നു. ഒരു ഡോളര്‍ വാങ്ങാന്‍ 72.07 രൂപ കൊടുക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇനിയും ഇടിവ് തുടരുമെന്നാണ് അറിയുന്നത്.

അമേരിക്ക-ചൈന വ്യാപാര യുദ്ധമാണ് പുതിയ ഇടിവിന് കാരണമായി പറയുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതോടെയാണ് പ്രതിസന്ധി കനക്കുമെന്ന് മനസിലാക്കി നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയത്.

dollar

ഇത് തുടര്‍ച്ചയായി ഏഴാം ദിവസമാണ് രൂപ ഇടിയുന്നത്. 2016 മെയ് മാസത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച രൂപ ക്ലോസ് ചെയ്തത് 71.6 ലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീണ്ടും ഇടിഞ്ഞ് 72.07ലെത്തി.

ചൈനീസ് നാണയമായ യുവാനും ഇടിയുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആറ് ശതമാനം ഇടിവാണ് യുവാന് സംഭവിച്ചത്. ചൈനയും അമേരിക്കയും തമ്മില്‍ താരിഫ് യുദ്ധം നടക്കുകയാണ്. ചൈനയില്‍ നിന്ന് ഇറക്കുന്ന വസ്തുക്കള്‍ക്ക് കൂടുതല്‍ താരിഫ് ചുമത്തുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.

നിലവിലെ സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. തുര്‍ക്കി-അമേരിക്ക തര്‍ക്കവും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ആഗോള വിപണിയിലെ പ്രശ്‌നമാണ് രൂപ നേരിടുന്നത്. ആഭ്യന്തര വിപണിയില്‍ കുഴപ്പമില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+