Get Updates
Get notified of breaking news, exclusive insights, and must-see stories!

രൂപ തകര്‍ന്നടിഞ്ഞു; 95 കടന്ന് താഴേക്ക്, പ്രവാസികള്‍ക്ക് നേട്ടം കൊയ്യാം, പക്ഷേ ഇതാണ് തടസം

ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് നഷ്ടത്തില്‍. ഡോളറിനെതിരെ 95.20 എന്ന വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ആദ്യമായിട്ടാണ് ഇന്ത്യന്‍ രൂപ ഇത്രയും ഇടിയുന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗം നേരിടുന്ന വെല്ലുവിളിയുടെ ലക്ഷണമാണിത്. ഈ അവസരം ഇറക്കുമതിക്കാര്‍ക്ക് ചെലവ് ഇരട്ടിയാക്കും. മാത്രമല്ല, രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും ചെയ്യും.

ഇന്ന് രാവിലെ രൂപ വലിയ തോതില്‍ കരുത്ത് കൂട്ടിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ചിത്രം മാറി. 0.3 ശതമാനം ഇടിവാണ് രൂപ നേരിട്ടത്. ഒടുവില്‍ വിപണി ക്ലോസ് ചെയ്യുന്ന വേളയില്‍ 94.83 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ അവര്‍ക്ക് നേട്ടം ലഭിച്ചേക്കില്ല.

rupee dollar value today

മാര്‍ച്ച് പാദത്തില്‍ മാത്രം രൂപ 4.4 ശതമാനം ഇടിഞ്ഞു. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ പലവിധ മാര്‍ഗങ്ങള്‍ റിസര്‍വ് ബാങ്ക് പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ പരിധി വിട്ട് രൂപയെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം ആര്‍ബിഐക്ക് നടത്താന്‍ സാധിച്ചേക്കില്ല. ആഗോള വിപണിയിലെ സാഹചര്യത്തിന്റെ പ്രതിഫലനം കൂടിയാണിത്. എങ്കിലും ബാങ്കുകള്‍ രൂപക്കെതിരെ നടത്തുന്ന ഊഹക്കച്ചവടം കുറയ്ക്കാന്‍ പുതിയ എന്‍ഒപി പരിധി പ്രഖ്യാപിച്ചിട്ടുണ്ട്.

യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് രൂപയുടെ മൂല്യം ഇടിയുന്നതിന്റെ നേട്ടം ലഭിക്കും. എന്നാല്‍ കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പലര്‍ക്കും ശമ്പളം കിട്ടുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്. ചിലര്‍ക്ക് ജോലി നഷ്ടമാകുമോ എന്ന ആശങ്കയുമുണ്ട്. ഈ വേളയില്‍ രൂപയുടെ മൂല്യം ഇടിയുന്നതിന്റെ നേട്ടം കൊയ്യാന്‍ ഗള്‍ഫ് പ്രവാസികള്‍ക്ക് സാധിച്ചേക്കില്ല.

രൂപ മൂല്യം കുറയുമ്പോള്‍ സംഭവിക്കുന്ന മാറ്റം ഇതാണ്

കയറ്റുമതിക്കാര്‍ക്ക് രൂപയുടെ മൂല്യം കുറയുന്നത് നേട്ടമാണ്. അവര്‍ കയറ്റി അയക്കുന്ന വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില കിട്ടും. വരുമാനവും കൂടും. എന്നാല്‍ ഇറക്കുമതിക്കാര്‍ക്ക് വലിയ തുക നല്‍കി ഇറക്കേണ്ട അവസ്ഥ വരും. ക്രൂഡ് ഓയില്‍, സ്വര്‍ണം, രാസവളം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയുള്ള രാജ്യമായതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.

ഡോളര്‍ വില്‍ക്കുക, വായ്പാ ലഭ്യത ക്രമീകരിക്കുക, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുക എന്നിവയിലൂടെ വിപണിയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാനും നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ഊഹക്കച്ചവടങ്ങള്‍ നിരുത്സാഹപ്പെടുത്താനും ആര്‍ബിഐ ശ്രമിക്കും. കരുതല്‍ ധനത്തില്‍ നിന്ന് യുഎസ് ഡോളര്‍ വിപണിയിലേക്ക് വില്‍ക്കുന്നത് ഡോളറിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും രൂപയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

അതേസമയം, ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ ഡോളര്‍ കൂടുതല്‍ ആവശ്യമായി വരും. രൂപ മൂല്യം ഇടിയുന്നത് കണ്ട് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് രൂപ ഒഴിവാക്കി ഡോളറിലേക്ക് തിരിയും. ഇതെല്ലാം രൂപയുടെ മൂല്യം താഴ്ത്തുന്ന നടപടികളാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം നീണ്ടാല്‍ ക്രൂഡ് ഓയില്‍ വില ഇനിയും ഉയരും. അതാകട്ടെ, രൂപയുടെ മൂല്യം കുത്തനെ തകര്‍ക്കും. വൈകാതെ ഡോളറിനെതിരെ 100 രൂപ എന്ന നിരക്കിലേക്ക് ഇടിയുമെന്ന പ്രവചനങ്ങളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+