കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയ്ക്ക് എക്കാലത്തെയും വലിയ തകര്‍ച്ച, ഡോളറിനെതിരെ 77.69 എന്ന നിരക്കിലേക്ക് വീണു

Google Oneindia Malayalam News

മുംബൈ: വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ട് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ 77 രൂപ 69 പൈസ എന്ന എക്കാലത്തെയും മോശം നിരക്കിലേക്കാണ് രൂപയുടെ വീഴ്ച്ച. ഇന്ന് മാര്‍ക്കറ്റ് തുറന്ന സമയം മുതല്‍ രൂപയുടെ തകര്‍ച്ച പ്രകടമായിരുന്നു. കഴിഞ്ഞ ദിവസവും മോശം ദിനം തന്നെയായിരുന്നു ഇന്ത്യന്‍ കറന്‍സിക്ക്. ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ച് കൊണ്ടിരിക്കുകയാണ്.

അതേസമയം 14 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. വ്യാഴാഴ്ച്ച വന്‍ ഇടിവ് തന്നെ രൂപ നേരിട്ടിരുന്നു. 77.50 എന്ന സര്‍വകലാ നിരക്കിലേക്കായിരുന്നു വീഴ്ച്ചത്. ഇത് 77.63 ആയി പിന്നീട് മാറിയിരുന്നു. വെള്ളിയാഴ്ച്ച ആര്‍ബിഐയുടെ ഇടപെടലിനെ തുടര്‍ന്ന് കറന്‍സി കരകയറിയിരുന്നു. 77.31 എന്ന നിരക്കായിരുന്നു രൂപയുടെ മൂല്യം.

കോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജുകോടതിയെ പോലും കുറ്റംപറയേണ്ടി വരുന്നു, ദിലീപ് കേസില്‍ ആര്‍ക്കും സംശയം വരാം, തുറന്നടിച്ച് ബൈജു

1

രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയര്‍ന്നതാണ് തകര്‍ച്ചയ്ക്ക് കാരണം. എണ്ണ വില എട്ട് ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അസംസ്‌കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണ് നിലവില്‍ വ്യാപാരം തുടരുന്നത്. ഇതിനൊപ്പം യുഎസ്സിലെ ട്രഷറി ആദായത്തില്‍ കുതിപ്പുണ്ടായതാണ് ഡോളര്‍ നേട്ടമാക്കിയത്.

ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന മാന്ദ്യ ഭീതിയും യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയുമൊക്കെ ഏഷ്യയിലെ കറന്‍സികള്‍ക്ക് തിരിച്ചടിയായി. അതേസമയം വിദേശ വിനിമയ മാര്‍ക്കറ്റ് ഇന്ത്യയില്‍ ഇന്നലെ ബുദ്ധ പൂര്‍ണിമയെ തുടര്‍ന്ന് അവധിയായിരുന്നു.

ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍ചില മതക്കാരുടെ വിദ്വേഷ പ്രസംഗത്തിന് മിണ്ടില്ല, വോട്ടുബാങ്കാണ്, തുറന്നടിച്ച് മല്ലികാ സുകുമാരന്‍

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
rupee fall into an all time low of 77.69 against dolla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X