കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധഭീതിയില്‍ കുതിച്ചുയര്‍ന്ന് എണ്ണവില; രൂപ തകര്‍ന്നടിഞ്ഞു, സെന്‍സെക്‌സിലും ഇടിവ്, സ്വര്‍ണം കൂടി

Google Oneindia Malayalam News

മുംബൈ: പശ്ചിമേഷ്യയില്‍ ഇറാനും അമേരിക്കയും മുഖാമുഖം നില്‍ക്കവെ യുദ്ധഭീതിയില്‍ സാമ്പത്തിക രംഗം തകര്‍ന്നടിയുന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. രൂപയുടെ മൂല്യം താഴ്ന്നു. എണ്ണവില കുതിച്ചുകയറി. സ്വര്‍ണവിലയും കൂടി. വരുംദിവസങ്ങളിലും സാമ്പത്തിക രംഗത്ത് ആശങ്ക വര്‍ധിക്കുമെന്നാണ് സൂചന.

22

ഡോളറിനെതിരെ രൂപ 31 പൈസ താഴ്ന്ന് 72.11 എന്ന നിലയിലാണ് ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത്. ഇറാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ ആക്രമണം നടത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. ഇറാഖിനെതിരെ ഉപരോധം ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുന്ന രാജ്യമാണ് ഇറാഖ്. യുദ്ധമുണ്ടാകുമെന്നാണ് ആഗോള തലത്തിലെ ചര്‍ച്ചകള്‍.

ഈ സാഹചര്യത്തില്‍ എണ്ണവില കുതിച്ചുയരുകയാണ്. മൂന്ന് ശതമാനം ഉയര്‍ച്ചയാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. ബാരലിന് 70.59 ഡോളറാണ് പുതിയ വില. കേരളത്തിലും ആനുപാതികമായി വില ഉയര്‍ന്നു.

അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറിഅമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറി

ഓഹരി വിപണികളില്‍ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. സെന്‍സെക്‌സ് 477 പോയന്റ് താഴ്ന്നു. നിഫ്റ്റിലിയും ഇടിവ് രേഖപ്പെടുത്തി. എണ്ണവില കുതിച്ചുയരുന്നത് ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. ഇന്ത്യന്‍ ധനകമ്മി വര്‍ധിക്കുമെന്നാണ് ആശങ്ക. രാജ്യത്തിന്റെ വരവ് കുറവും ചെലവ് കൂടുതലുമാകുന്ന സാഹചര്യം കനത്ത പ്രതിസന്ധിക്ക് ഇടയാക്കും. അതിനിടെ സ്വര്‍ണവില ഉയര്‍ന്നു. കേരളത്തില്‍ പവന് 30200 രൂപയാണ് തിങ്കളാഴ്ചത്തെ വില. ആദ്യമായിട്ടാണ് സ്വര്‍ണം പവന് 30000 രൂപ കടക്കുന്നത്.

English summary
Rupee Fall, Oil and Glod Rise as Trump threatens against Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X