Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രത്തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ; ഒരു ഡോളര്‍= 76, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്

മുംബൈ: ഇന്ത്യന്‍ രൂപ കനത്ത തകര്‍ച്ച നേരിടുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇടിഞ്ഞുവന്ന രൂപയുടെ മൂല്യം ഇന്ന് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ താഴ്ന്നു. ഒരു ഡോളറിന് 76 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 76.15 രൂപയിലേക്ക് വരെ കൂപ്പുകുത്തി. കൊറോണ വൈറസ് രോഗം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവ് തുടരാനാണ് സാധ്യത.

ശനിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 75.19 ആയിരുന്നു. തിങ്കളാഴ്ച ആദ്യ വേളയില്‍ 75.69ലേക്ക് താഴ്ന്നു. പിന്നീട് 76 രൂപയും കടന്ന് താഴ്ച്ച തുടരുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

വിപണിയിലെ കാഴ്ച്ച ഇങ്ങനെ

വിപണിയിലെ കാഴ്ച്ച ഇങ്ങനെ

ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് വിപണിയിലെ കാഴ്ച്ച. മറ്റു പ്രധാന കറന്‍സികള്‍ക്കെല്ലാം ഇടിവ് സംഭവിക്കുകയാണ്. ആഭ്യന്തര ഓഹരി വിപണിയിലും ഇന്ത്യയില്‍ ഇടിവ് തുടരുകയാണ്. വിപണി തുറന്ന ഉടനെ സെന്‍സെക്‌സ് എട്ട് ശതമാനം ഇടിഞ്ഞു. കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് നിക്ഷേപകരുടെ ആശങ്ക.

രൂപയുടെ ഭാവി

രൂപയുടെ ഭാവി

നിക്ഷേപകരുടെ ആശങ്ക കാരണമാണ് വിപണിയില്‍ തകര്‍ച്ച നേരിടുന്നത്. ഒരുപക്ഷേ വ്യാപാരം നിര്‍ത്തിവയ്ക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വിലയിടിയുന്ന സാഹചര്യത്തില്‍ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്. രൂപയുടെ മൂല്യത്തില്‍ ഇനിയും ഇടിവ് തുടരുമെന്നാണ് സാമ്പത്തിക-ഓഹരി അവലോകന വിദഗ്ധ സുഗത സച്ച്‌ദേവ അഭിപ്രായപ്പെടുന്നു. വരും മണിക്കൂറുകളില്‍ തന്നെ രൂപ 77ലേക്ക് ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് അവര്‍ പറയുന്നത്.

48000 കോടി രൂപയുടെ വിറ്റഴിക്കല്‍

48000 കോടി രൂപയുടെ വിറ്റഴിക്കല്‍

വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിറ്റഴിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ സമീപ ഭാവിയില്‍ ഉയര്‍ച്ചയുണ്ടാകില്ലെന്ന നിഗമനത്തിലാണ് അവരുടെ വിറ്റഴിക്കല്‍. 48000 കോടി രൂപയുടെ വിറ്റഴിക്കലാണ് മാര്‍ച്ചില്‍ മാത്രമുണ്ടായിരിക്കുന്നത്. എന്നാല്‍ ആഭ്യന്തര പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുവെന്നാണ് വിവരം. ഓഹരികള്‍ക്ക് വില കുറയുന്ന സാഹചര്യത്തിലാണ് ഇവര്‍ ഓഹരികള്‍ കൈവശപ്പെടുന്നത്.

എണ്ണവിലയും ഇടിയുന്നു

എണ്ണവിലയും ഇടിയുന്നു

എണ്ണ വിപണിയിലും കനത്ത ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ബാരലിന് 26.10 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് എണ്ണ വില. ഓരോ രാജ്യങ്ങളിലും അവിടെയുള്ള കേന്ദ്ര ബാങ്കുകള്‍ ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിക്കുന്നുണ്ട്. കറന്‍സി മൂല്യം പിടിച്ചുനിര്‍ത്താനും നിക്ഷേപകര്‍ക്ക് ആവേശം പകരാനുമാണിത്. എന്നാല്‍ ഇതൊന്നും വേണ്ട ഗുണം ചെയ്യുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

സ്വര്‍ണത്തിലേക്ക് തിരിയുമോ

സ്വര്‍ണത്തിലേക്ക് തിരിയുമോ

ഓഹരി വിപണിയില്‍ നിന്ന് പിന്‍മാറുന്ന നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുമോ എന്ന ആശങ്കയുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചേക്കാം. എന്നാല്‍ കഴിഞ്ഞാഴ്ചകളിലെ ഇന്ത്യന്‍ വിപണിയിലെ പ്രവണത സ്വര്‍ണവില കുറയുന്നതാണ്. ഇന്ത്യയില്‍ ആഘോഷങ്ങളും വിവാഹങ്ങളും നിര്‍ത്തിവച്ചത് ആഭ്യന്തര ആവശ്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്.

മരണ സംഖ്യ കൂടുന്നു

മരണ സംഖ്യ കൂടുന്നു

രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് സാധാരണ നിലയില്‍ ആശ്വാസമാണ്. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ എല്ലാ രാജ്യത്തും കൊറോണ ഭീഷണിയുള്ളതിനാല്‍ പ്രവാസികള്‍ ആവേശത്തിലല്ല. ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചുള്ള മരണം 14000 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗബാധിതര്‍ രണ്ട് ലക്ഷം പിന്നിട്ടു. യൂറോപ്പില്‍ രോഗം വ്യാപകമാകുകയാണ്. ഇന്ത്യയില്‍ മരണം എട്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+