India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ന്നടിഞ്ഞ് രൂപ; ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയില്‍

Google Oneindia Malayalam News

മുംബൈ: യു എസ് ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു. ഒരു യു എസ് ഡോളറിന് 77.44 രൂപയോളം ചെലവഴിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രൂപയുടെ മൂല്യം യു എസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. ആഭ്യന്തര ഇക്വിറ്റി വിപണികളിലെ ദുര്‍ബലതയും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ആസ്തികള്‍ തുടര്‍ച്ചയായി വില്‍ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യന്‍ കറന്‍സിയെ താഴേക്ക് വലിച്ചതായാണ് ഡീലര്‍മാര്‍ പറയുന്നത്.

ഇതിനു മുമ്പ് മാര്‍ച്ച് ഏഴിന് ഡോളറിനെതിരേ രൂപ 76.97ലെത്തിയിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പരുങ്ങലിലായിരുന്ന ഇന്ത്യന്‍ രൂപയ്ക്ക് യു എസ് ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനയും കടുത്ത പ്രഹരമായി. എണ്ണവില കുതിച്ചതോടെ ഡോളറിന്റെ ആവശ്യകത വര്‍ധിച്ചതും തിരിച്ചടിയായി. രൂപയുടെ മൂല്യം 77 ന് ഒന്ന് എന്ന നിലവാരം പിന്നിട്ട് 77.1325 ന് ഒന്ന് എന്ന നിലയിലാണ് അവസാനമായി വ്യാപാരം നടക്കുന്നത്.

cmsvideo
  കോവിഡ് ഭീതി: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു

  ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ കറന്‍സി അളക്കുന്ന യു എസ് ഡോളര്‍ സൂചിക, 103.98 എന്ന നിലയിലാണ്, കഴിഞ്ഞ ക്ലോസില്‍ ഇത് 103.79 ആയിരുന്നു. അതേസമയം, 10 വര്‍ഷത്തെ യു എസ് ട്രഷറി യീല്‍ഡിലെ വരുമാനം 3.14 ശതമാനമായി ഉയര്‍ന്നു. മുന്‍ ക്ലോസിനേക്കാള്‍ 10 ബേസിസ് പോയിന്റ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഫെഡറല്‍ റിസര്‍വ് ബെഞ്ച് മാര്‍ക്ക് പലിശ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചതിനും ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കൂടുതല്‍ നിരക്ക് വര്‍ദ്ധനയുടെ സൂചന നല്‍കിയതിനും ശേഷമാണ് വിപണിയിലെ നീക്കം.

  ഉയര്‍ന്ന യു എസ് പലിശനിരക്ക് ഇന്ത്യ പോലുള്ള അപകട സാധ്യതയുള്ള വളര്‍ന്നു വരുന്ന വിപണികളിലെ ആസ്തികളുടെ ആകര്‍ഷണത്തിന് തിരിച്ചടിയാണ്. വിദേശ സ്ഥാപന നിക്ഷേപകര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര ഇക്വിറ്റികള്‍ ക്രൂരമായ വേഗതയില്‍ ഓഫ്ലോഡ് ചെയ്തിട്ടുണ്ട്, 2022 ല്‍ ഇതുവരെയുള്ള അവരുടെ അറ്റാദായ വില്‍പ്പന 1.3 ലക്ഷം കോടി രൂപയായി.റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്തുന്നതിനും, ആവശ്യകതകള്‍ നിറവേറ്റുന്നതിനുമായി കരുതല്‍ ധനശേഖരം വിറ്റഴിക്കുന്നതും രൂപയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നാണ് അനുമാനം.

  സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്

  ഓഹരി വിപണികള്‍ കൂപ്പുകുത്തുന്നതും വിദേശ നിക്ഷേപം പുറത്തേയ്ക്കൊഴുകുന്നതും രൂപയ്ക്കുമേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണികളുടെ തളര്‍ച്ചയെ തുടര്‍ന്ന് 800 പോയിന്റിലേറെ ഇടിഞ്ഞാണ് സെന്‍സെക്സ് ഇന്ന് വ്യാപാരം ആരംഭിച്ചത്. അതേസമയം വ്യാഴാഴ്ച ഏപ്രിലിലെ പണപ്പെരുപ്പ റിപ്പോര്‍ട്ടുകള്‍ പുറത്തുവരും. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് അസാധാരണ നടപടിയിലൂടെ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.40 ശതമാനമാക്കിയിരുന്നു. ഏപ്രില്‍ 29 ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ കരുതല്‍ ധനശേഖരം 598 ബില്യണ്‍ ഡോളറാണ്.

  രമ്യ നമ്പീശന്‍ ആറാടുകയാണ്.... കലക്കന്‍ ചിത്രങ്ങള്‍ കാണാം...

  2021 സെപ്റ്റംബര്‍ മൂന്നിന് ഇത് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 642 ബില്യണ്‍ ഡോളറിലായിരുന്നു. യു എസ്, ഇന്ത്യ എന്നിവിടങ്ങളിലെ ബോണ്ട് വരുമാനം ഉയരുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും, കരുതല്‍ ധനശേഖരത്തിലെ ഇടിവിനും വഴിവെക്കുന്നു. ആഗോള എണ്ണവില 100 ഡോളറിനോട് അടുത്ത് കുതിക്കുകയാണ്. നിലവില്‍ ബാരലിന് 112 ഡോളറിനരികെയാണ് എണ്ണവില. അതേസമയം രൂപയുടെ മൂല്യ തകര്‍ച്ചയും പ്രവാസികള്‍ക്കും ഐ ടി, ടെക് കമ്പനികള്‍ക്കും ഗുണപരമാണ്. മൂല്യം റെക്കോഡ് തകര്‍ച്ചയിലെത്തിയ സാഹചര്യത്തില്‍ വിദേശത്ത് നിന്നുള്ള പണമയക്കല്‍ കുതിക്കും എന്നാണ് വിലയിരുത്തല്‍.

  English summary
  Rupee falls to all-time low against the dollar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X