കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയ്ക്ക് വന്‍ കുതിപ്പ്... മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി.... ഡോളറിന് വന്‍ തകര്‍ച്ച!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വിപണിയില്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്നിരുന്നത്. പ്രധാനമായും രൂപയുടെ തകര്‍ച്ചയായിരുന്നു ചൂണ്ടിക്കാണിച്ചിരുന്നത്. അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതും പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം രൂപ വീണ്ടും കുതിച്ച് ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കുതിപ്പാണ് ഈ നേട്ടത്തിന് പിന്നില്‍.

ഡോളറിനെതിരെ 69.58 രൂപ എന്ന നിലയാണ് രൂപ എത്തിയിരിക്കുന്നത്. ഇത് ഓഹരി വിപണിയിലും കാര്യമായി പ്രതിഫലിച്ചിട്ടുണ്ട്. പുത്തനുണര്‍വാണ് ഇന്ത്യ വിപണിക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. സെന്‍സെക്‌സ് 450 പോയിന്റിന്റെ കുതിപ്പാണ് ഉണ്ടാക്കിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഡോളറിന് കാര്യമായ പരുക്കാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോ പവലിന്റെ പ്രസ്താവനകള്‍ കനത്ത തിരിച്ചടിയാണ് അമേരിക്കയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

രൂപയുടെ കുതിപ്പ്

രൂപയുടെ കുതിപ്പ്

ഒക്ടോബറില്‍ ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലായിരുന്നു രൂപ താഴോട്ട് വീണത്. ഡോളറിനെതിരെ 74.48 എന്ന നിലയില്‍ ഒക്ടോബര്‍ 11ന് എത്തിയിരുന്നു രൂപ. ഇതിനെ അപേക്ഷിച്ച ആറ് ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഡോളറിനെതിരെയുള്ള മൂല്യം എഴുപതില്‍ താഴെയെത്തി എന്നതും ഇന്ത്യന്‍ വിപണിക്ക് ആശ്വാസമേകിയ കാര്യമാണ്. എണ്ണ വിലയിലും വലിയ പ്രതിസന്ധികളില്ലാത്തതും വിപണിക്ക് ഗുണകരമായിരുന്നു.

തിരിച്ചുവന്നത് എങ്ങനെ....

തിരിച്ചുവന്നത് എങ്ങനെ....

ഡോളറിനെതിരെയുള്ള മൂല്യം 70.15 എന്ന രീതിയിലാണ് ആരംഭിച്ചത്. പിന്നീട് ഇതേ നില തുടരുകയായിരുന്നു. ആഗോള വിപണിയില്‍ എണ്ണ വിലയില്‍ വലിയ ഇടിവുണ്ടായതും ഇന്ത്യക്ക് ഗുണം ചെയ്തു. കഴിഞ്ഞ മാസം ബാരലിന് 86 മില്യണ്‍ ഡോളര്‍ എന്ന നിലയില്‍ നിന്നാണ് എണ്ണ വില കൂപ്പുകുത്തിയത്. സൗദിയും അമേരിക്കയും ഇതിന് കുതിപ്പുണ്ടാക്കാന്‍ വലിയ ശ്രമം നടത്തുന്നുണ്ടെങ്കിലും വലിയ രീതിയില്‍ ഇത് ഗുണം കണ്ടിട്ടില്ല.

ഇന്ത്യക്ക് ഗുണം ചെയ്യും

ഇന്ത്യക്ക് ഗുണം ചെയ്യും

എണ്ണ വില കുറഞ്ഞത് ധനക്കമ്മിയില്‍ ഇന്ത്യക്കുള്ള ആശങ്ക കുറയ്ക്കുന്നതാണ്. നേരത്തെ ദില്ലിയില്‍ എണ്ണ വിപല ലിറ്ററിന് 84 രൂപയായപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് എക്‌സൈസ് തീരുവ കുറയ്‌ക്കേണ്ടി വന്നിരുന്നു. അതേസമയം ഡോളര്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. 0.35 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. യെന്നുമായി താരതമ്യം ചെയ്യുമ്പോള്‍ 113.26 ആയിട്ടാണ് കുറഞ്ഞത്. ഇത് 114 ആയിരുന്നു കഴിഞ്ഞ ദിവസം. ഈ കാര്യങ്ങളൊക്കെ ഇന്ത്യന്‍ വിപണിക്ക് ഗുണകരമാണ്.

യുഎസ്സിന്റെ തകര്‍ച്ച

യുഎസ്സിന്റെ തകര്‍ച്ച

യുഎസ്സ് ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ ഒരു പ്രസ്താവനയാണ് യുഎസ്സിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്ക് ആനുപാതികമായി നിലനിര്‍ത്തുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് വിപണിക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയായിരുന്നു. ഈ വര്‍ഷം മൂന്ന് തവണ പലിശ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഡോളറിന്റെ മൂല്യം വര്‍ധിച്ചിരുന്നു. ഉയര്‍ന്ന പലിശ നിരക്ക് ഡോളറിനെ ശക്തിപ്പെടുത്തുന്ന ഘടകമാണ്. 2019ല്‍ ഒരിക്കല്‍ മാത്രമേ വര്‍ധന ഉണ്ടാവൂ എന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

സെന്‍സെക്‌സിനും നേട്ടം

സെന്‍സെക്‌സിനും നേട്ടം

സെന്‍സെക്‌സ് 370 പോയിന്റാണ് ഇതിലൂടെ വര്‍ധിപ്പിച്ചത്. അതായത് 1.03 ശതമാനത്തിന്റെ വര്‍ധന. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേസ് 961.23 കോടിയുടെ ഓഹരികളാണ് സ്വന്തമാക്കിയത്. എണ്ണ വില ബാരലിന് 58.68 എന്ന നിലയിലേക്ക് വീഴുകയും ചെയ്തു. ഇത് ഇന്ത്യക്കും ചൈനയ്ക്കും വന്‍ നേട്ടമാണ് ഉണ്ടാക്കുന്നത്. ഇതിനിടെ യുഎസ്-ചൈന വ്യാപാര ബന്ധങ്ങളും ഈ ഘടകങ്ങളെ സ്വാധീനിക്കും. ജി20 ഉച്ചകോടയില്‍ ട്രംപും ഷി ജിന്‍ പിംഗും നടത്തുന്ന കൂടിക്കാഴ്ച്ച വിപണിയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതിപക്ഷ ഐക്യത്തെ രാഹുല്‍ ഒന്നിപ്പിക്കും.... മമതയുമായി കൂടിക്കാഴ്ച്ച, യോഗം ഡിസംബര്‍ പത്തിന്പ്രതിപക്ഷ ഐക്യത്തെ രാഹുല്‍ ഒന്നിപ്പിക്കും.... മമതയുമായി കൂടിക്കാഴ്ച്ച, യോഗം ഡിസംബര്‍ പത്തിന്

രക്ഷാപ്രവര്‍ത്തനത്തിനും കേരളം പണം നല്‍കണം..... വ്യോമസേനയ്ക്ക് നല്‍കേണ്ടത് 25 കോടി!!രക്ഷാപ്രവര്‍ത്തനത്തിനും കേരളം പണം നല്‍കണം..... വ്യോമസേനയ്ക്ക് നല്‍കേണ്ടത് 25 കോടി!!

English summary
rupee gains past 70
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X