കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ ഇടിഞ്ഞുതാഴുന്നു; 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍!! 70 രൂപയിലേക്കെത്തും

Google Oneindia Malayalam News

മുംബൈ: ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം ഇടിയുന്നു. 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍ രൂപ. എണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യംകൂടി നിലനില്‍ക്കുന്നതിനാല്‍ പണപ്പെരുപ്പം വര്‍ധിക്കുകയും സാമ്പത്തിക സന്തുലിതാവസ്ഥ തകരുകയും ചെയ്യുമെന്ന ആശങ്ക പരന്നിട്ടുണ്ട്.

Newnote

ഡോളറിനെതിരെ രൂപയുടെ മൂല്യം 68.56 ആണ് ബുധനാഴ്ച ഉച്ചയ്ക്കുള്ള നിരക്ക്. 0.39 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 നവംബര്‍ 30നാണ് ഇത്രയും താഴ്ന്ന നിരക്ക് അവസാനം രേഖപ്പെടുത്തിയത്.

എണ്ണവില കുത്തനെ ഉയരാനാണ് സാധ്യത. ഇറാന്റെ എണ്ണവാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്ക സഖ്യരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണ വില ഇനിയും കൂടിയേക്കും. രൂപയുടെ മൂല്യം ഇടിയുകയും എണ്ണ വില കൂടുകയും ചെയ്താല്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. വിദേശവ്യാപാര കമ്മി വര്‍ധിച്ചാല്‍ സാമ്പത്തിക മാന്ദ്യം നേരിടുകയും ചെയ്യും.

എണ്ണ വില വര്‍ധിക്കുന്നത് ചരക്കുകടത്ത് ചെലവേറിയതാക്കും. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമാകും. നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ വില കുറയാനുമിടയില്ല.

പക്ഷേ, രൂപയുടെ മൂല്യമിടിയുന്ന സാഹചര്യം പ്രവാസികള്‍ക്ക് ഗുണം ചെയ്യും. അവരുടെ അധ്വാനത്തിന് ഇരട്ടമൂല്യം ലഭിക്കും. വിദേശനാണയങ്ങള്‍ക്ക് മൂല്യം വര്‍ധിക്കും.

English summary
Rupee hits 19-month low; Brokers say may touch 69.5 mark by year end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X