കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം ഇടിഞ്ഞ് താഴ്ന്നു; പ്രവാസികള്‍ക്ക് വന്‍ നേട്ടം, എണ്ണവിലയും സ്വര്‍ണവും കുത്തനെ ഇടിഞ്ഞു

  • By Desk
Google Oneindia Malayalam News

ദില്ലി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 75 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ചത്തെ വ്യാപാരം. എണ്ണവിപണിയും തകര്‍ച്ച നേരിടുകയാണ്. കൊറോണ ഭീതി മൂലമുള്ള ആശങ്കയാണ് രൂപയുടെ വിലയിടിയാന്‍ പ്രധാന കാരണം. 20 ശതമാനം വിലയിടിവാണ് എണ്ണമേഖലയിലുണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്ക് നേട്ടമാണ് എണ്ണവില കുറയുന്നത്.

കഴിഞ്ഞാഴ്ച വില കുറഞ്ഞ വേളയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കൂട്ടിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയ്ക്ക് സാമ്പത്തിക മേഖലയില്‍ തിരിച്ചടിയാണെങ്കിലും പ്രവാസികള്‍ക്ക് നേട്ടമാണ്. കാരണം അവരുടെ അധ്വാനത്തിന് മൂല്യം കൂടുതല്‍ ലഭിക്കുന്ന വേളയാണിത്. സ്വര്‍ണവിലയും കുറഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ...

 രൂപയുടെ മൂല്യം ഏറ്റവും താഴ്ന്നു

രൂപയുടെ മൂല്യം ഏറ്റവും താഴ്ന്നു

രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഒരു ഡോളര്‍ കിട്ടണമെങ്കില്‍ 75 രൂപ നല്‍കണം എന്നതാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഏഷ്യന്‍ വിപണിയിലെ മറ്റു കറന്‍സികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഡോളര്‍ ശക്തിയാര്‍ജിക്കുകയാണ്.

വ്യാപാര കമ്മി വര്‍ധിക്കും

വ്യാപാര കമ്മി വര്‍ധിക്കും

ബുധനാഴ്ച രൂപയുടെ മൂല്യം 74.24 ആയിരുന്നു. ഇന്ന് രാവിലെ ഇത് 75 രൂപയിലെത്തി. നേരിയ വ്യതിയാനത്തിലാണ് വ്യാപാരം നടക്കുന്നത്. ഒരുപക്ഷേ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കാം. ഇതുകാരണം രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കുമെന്നതാണ് ഏറ്റവും വലിയ വിപത്ത്.

ആര്‍ബിഐ ഇടപെടും

ആര്‍ബിഐ ഇടപെടും

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ ആര്‍ബിഐ ഇടപെടുമെന്നാണ് കരുതുന്നത്. അടുത്ത മാസം മൂന്നിനാണ് ആര്‍ബിഐയുടെ യോഗം. എന്നാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് ഗവര്‍ണര്‍ ശക്തികന്ത ദാസ് അടിയന്തര യോഗം നേരത്തെ വിളിച്ചുചേര്‍ക്കുമെന്ന് സൂചനയുണ്ട്.

പ്രവാസികള്‍ക്ക് നേട്ടം

പ്രവാസികള്‍ക്ക് നേട്ടം

രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാണ്. ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തില്‍ കയറ്റം സ്വാഭാവികമാണ്. എന്നാല്‍ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള നിയന്ത്രണമാണ് പ്രവാസികള്‍ക്കും തടസം. രണ്ടാഴ്ചത്തേക്ക് കടുത്ത നിയന്ത്രണമാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു

സ്വര്‍ണവില വീണ്ടും കുറഞ്ഞു

അതിനിടെ, സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 29600 എന്നതാണ് വ്യാഴാഴ്ചത്തെ സ്വര്‍ണ വില. ഗ്രാമിന് 3700 രൂപയായി താഴ്ന്നു. ചൊവ്വാഴ്ച 29600 രൂപയായിരുന്നു വില. എന്നാല്‍ ബുധനാഴ്ച 480 രൂപ ഉയര്‍ന്ന് 30080 രൂപയായിയിരുന്നു. ഇന്ന് വില കുറഞ്ഞിരിക്കുകയാണ്.

 മൂല്യമിടഞ്ഞത് തടസം

മൂല്യമിടഞ്ഞത് തടസം

രൂപയുടെ മൂല്യം താഴ്ന്നതാണ് സ്വര്‍ണ വില 29600ല്‍ നില്‍ക്കാന്‍ കാരണം. അല്ലെങ്കില്‍ ഇതിനേക്കാള്‍ കുറയുമായിരുന്നു. സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം. മാര്‍ച്ച് ഒമ്പതിനാണ് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്നത്. അന്ന് 32320 രൂപയായിരുന്നു വില.

 എണ്ണവില ഇനിയും കുറഞ്ഞേക്കും

എണ്ണവില ഇനിയും കുറഞ്ഞേക്കും

20 ശതമാനമാണ് എണ്ണവില കുറഞ്ഞത്. ഒരു ബാരലിന് 26.98 ഡോളര്‍ എന്ന നിലയിലാണ് വ്യാഴാഴ്ച വ്യാപാരം. ബുധനാഴ്ച 13 ശതമനം ഇടിവുണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച 20 ശതമാനം താഴ്ന്നത്. എണ്ണ ഉല്‍പ്പാദനം അടുത്ത മാസം വര്‍ധിപ്പിക്കുമെന്നാണ് സൗദി അറിയിച്ചത്. അങ്ങനെ സംഭവിച്ചാല്‍ വില ഇനിയും താഴും.

രഞ്ജന്‍ ഗൊഗോയിക്ക് മാത്രമല്ല, സഹോദരനും കിട്ടി പദവി; അഞ്ജന്‍ ഗൊഗോയ് എന്‍ഇസി അംഗംരഞ്ജന്‍ ഗൊഗോയിക്ക് മാത്രമല്ല, സഹോദരനും കിട്ടി പദവി; അഞ്ജന്‍ ഗൊഗോയ് എന്‍ഇസി അംഗം

English summary
Rupee hits 75 per US dollar for first time; Oil Price also fall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X