കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; നിക്ഷേപകര്‍ക്ക് ആശങ്ക, പ്രവാസികള്‍ക്ക് സന്തോഷം

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിന് 72 രൂപ എന്ന നിരക്കിലാണ് ബുധനാഴ്ചത്തെ വ്യാപാരം. രാജ്യത്തെ സാമ്പത്തിക കെട്ടുറപ്പിനെ കുറിച്ച് ആഗോള നിക്ഷേപകര്‍ക്ക് ആശങ്കയുള്ളതിനാലാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 57 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 72.04 വരെ എത്തി.

Image

തിങ്കളാഴ്ച ഡോളറിനെതിരെ 71.47 ആയിരുന്നു മൂല്യം. ഗുരു നാനാക് ജയന്തി പ്രമാണിച്ച് വിദേശ കറന്‍സി വിനിമയ വിപണി ചൊവ്വാഴ്ച പ്രവര്‍ത്തിച്ചിരുന്നില്ല. ബുധനാഴ്ച വിപണിയുടെ ആദ്യ മണിക്കൂറില്‍ തന്നെ ഇടിവ് പ്രകടമായിരുന്നു. നാല് മണി ആകുമ്പോഴാണ് 72.04 ആയി താഴ്ന്നത്. സപ്തംബറിലെ വ്യവസായ വളര്‍ച്ച കുറഞ്ഞതാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്സൗദി, യുഎഇ താരങ്ങള്‍ ഖത്തറിലേക്ക്; ഗള്‍ഫ് പ്രതിസന്ധി തീരുന്നു, മധ്യസ്ഥ ചര്‍ച്ച വിജയത്തിലേക്ക്

അതേസമയം, പ്രവാസികള്‍ക്ക് ഈ അവസരം സന്തോഷം നല്‍കുന്നതാണ്. അവരുടെ അധ്വാനത്തിന് മൂല്യം കൂടുതല്‍ കിട്ടുന്ന സമയമാണിത്. ഗള്‍ഫ് കറന്‍സികള്‍ക്കെല്ലാം സ്വാഭാവികമായും മൂല്യം ഉയരും. അവസരം മുതലെടുത്ത് കൂടുതല്‍ പേര്‍ നാട്ടിലേക്ക് പണം അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ജൂണിലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് പ്രവാസികള്‍ വന്‍തോതില്‍ പണമാണ് നാട്ടിലേക്ക് അയച്ചത്.

English summary
Rupee Slips Below 72-mark Against US Dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X