യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെ ഇന്ത്യയോട് അടുക്കും; രൂപയുടെ ട്രെന്‍ഡ് മാറ്റാന്‍ ആര്‍ബിഐ, അനുമതി തേടി
ന്യൂഡല്‍ഹി: ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി കുതിക്കുന്ന ഇന്ത്യ മറ്റൊരു നീക്കത്തിന് ശ്രമിക്കുന്നു. ഇന്ത്യന്‍ രൂപയെ അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ആര്‍ബിഐ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐ സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രാലയം ഉള്‍പ്പെടെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ അനുകൂല തീരുമാനം എടുത്താല്‍ രൂപയുടെ കരുത്ത് വര്‍ധിക്കും.
രാജ്യത്തെ ബാങ്കുകള്‍ക്കും അവരുടെ വിദേശ ബ്രാഞ്ചുകള്‍ക്കും വിദേശത്തുള്ളവര്‍ക്ക് രൂപയില്‍ വായ്പ നല്‍കുന്നതിന് അനുമതി നല്‍കണം എന്നതാണ് ആര്‍ബിഐയുടെ ശുപാര്‍ശ. രൂപയിലുള്ള വ്യാപാരം ശക്തിപ്പെടാന്‍ ഇത് കാരണമാകും. ഇതോടെ രൂപയ്ക്ക് കൂടുതല്‍ ആവശ്യം വരികയും കരുത്ത് വര്‍ധിക്കുകയും ചെയ്യും. ധനമന്ത്രാലയത്തിനാണ് ആര്‍ബിഐ ശുപാര്‍ശ നല്‍കിയത്. ആദ്യം അയല്‍രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് കടം കൊടുക്കാം എന്ന് ആര്‍ബിഐ പറയുന്നു.

ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് രൂപ വായ്പ കൊടുക്കാമെന്നതാണ് ആശയം. ഇത് വിജയകരമായാല്‍ വിപുലീകരിക്കാം. അന്തര്‍ദേശീയ തലത്തില്‍ രൂപയുടെ ഇടപാടുകള്‍ വ്യാപിപ്പിക്കുകയും ചെയ്യാം. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ദക്ഷിണ ഏഷ്യയില്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന 90 ശതമാനവും ബംഗ്ലാദേശ്, ഭൂട്ടാന്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കാണ്.
പ്രാദേശിക കറന്‍സി ഇടപാടുള്ള രാജ്യങ്ങള്‍
ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ബ്രാഞ്ചുകള്‍ക്ക് നിലവില്‍ ചില നിയന്ത്രണങ്ങളുണ്ട്. വിദേശ കറന്‍സികളില്‍ വായ്പ നല്‍കുന്നതിനാണ് പ്രധാന നിയന്ത്രണം. കൂടാതെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വേണ്ടി വായ്പ നല്‍കാനേ അനുവാദമുള്ളൂ. എന്നാല്‍ രൂപയുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശകള്‍ സംബന്ധിച്ച് ഔദ്യോഗികമായി ആര്‍ബിഐ പ്രതികരിച്ചിട്ടില്ല. കേന്ദ്രവും ഇക്കാര്യത്തില്‍ പ്രസ്താവന ഇറക്കിയിട്ടില്ല.
അന്തര്‍ദേശീയ ഇടപാടുകളും നിക്ഷേപവും രൂപയില്‍ തന്നെ നടത്തണം എന്നതാണ് ആര്‍ബിഐയുടെ നിലപാട്. ഇക്കാര്യം പ്രോല്‍സാഹിപ്പിക്കാന്‍ ചില നടപടികള്‍ ആര്‍ബിഐ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള പൗരന്മാര്ക്ക് റുപീ അക്കൗണ്ട് വിദേശത്ത് ആരംഭിക്കാന്‍ ആര്‍ബിഐ അടുത്തിടെ അനുമതി നല്‍കിയിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്ക് വിദേശത്തെ രൂപയിലുള്ള ഇടപാട് അധികരിപ്പിക്കുകയാണ് ലക്ഷ്യം.
പ്രാദേശിക കറന്‍സിയില്‍ ഇന്ത്യ ചില രാജ്യങ്ങളുമായി ഇടപാട് നടത്തുന്നുണ്ട്. അടുത്തിടെ തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ഇടപാടുകള്‍. യുഎഇ, ഇന്തോനേഷ്യ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇതില്‍പ്പെടും. ആ രാജ്യത്തെ കറന്‍സിയും രൂപയുമാണ് പരസ്പരമുള്ള ഇടപാടുകള്‍ക്ക് ഉപയോഗിക്കുക. ഇന്ത്യന്‍ രൂപയ്ക്ക് കൂടുതല്‍ ആവശ്യം വരുന്ന സാഹചര്യമാണ് ഇതോടെയുണ്ടാകുക. പണ ലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിയും ആര്‍ബിഐ ആലോചിക്കുന്നുണ്ട്.
ഇങ്ങനെ പോയാല്‍ ഡോളര്‍ വീഴും
വിദേശത്തും രൂപയുടെ ഉപയോഗം സജീവമായാല്‍ രൂപ അന്താരാഷ്ട്ര കറന്‍സിയായി മാറും. സൗദി അറേബ്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളുമായി ഇന്ത്യ പ്രാദേശിക കറന്‍സികളിലെ വ്യാപാരം ലക്ഷ്യമിടുന്നുമുണ്ട്. ചൈനയും പ്രാദേശിക കറന്‍സി ഇടപാട് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ഡോളറിന്റെ അപ്രമാദിത്വം തകര്‍ക്കുന്നതാണ് ഈ നീക്കങ്ങള്‍. ഇതാകട്ടെ, ഡൊണാള്‍ഡ് ട്രംപിന്റെ ഉറക്കം കെടുത്തും.
ഡീ ഡോളറൈസേഷന് എന്ന രീതി ചൈന പിന്തുടരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡോളറിലുള്ള വ്യാപാരത്തിന് പകരം സ്വര്‍ണത്തിലും പ്രാദേശിക കറന്‍സികളിലും ഇടപാട് നടത്തുന്ന രീതിയാണിത്. ബ്രിക്സ് രാജ്യങ്ങള്‍ ചേര്‍ന്ന് പുതിയ കറന്‍സി പുറത്തിറക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോകത്തെ ജനസംഖ്യയുടെ പകുതിയും ബ്രിക്സ് രാജ്യങ്ങളിലാണ്. അവര്‍ പുതിയ കറന്‍സി കൊണ്ടുവരുന്ന സാഹചര്യം വന്നാല്‍ ഡോളര്‍ വീഴും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications