വീണ്ടും റെക്കോഡ് തകര്‍ച്ചയുമായി രൂപ; ഡോളറിനെതിരെ മൂല്യം 83.32
ന്യൂദല്‍ഹി: തുടര്‍ച്ചയായി റെക്കോഡ് മൂല്യത്തകര്‍ച്ചയുമായി രൂപ. രൂപയുടെ മൂല്യം തിങ്കളാഴ്ച ഒരു ഡോളറിന് 83.32 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം സെഷനിലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ഡോളറിനെതിരെ 82.67 എന്ന പുതിയ റെക്കോര്‍ഡ് താഴ്ചയില്‍ തുറന്നതിന് ശേഷം തിങ്കളാഴ്ച എക്കാലത്തെയും കുറഞ്ഞ 82.70 ല്‍ എത്തി.
അതേസമയം ആഭ്യന്തര കറന്‍സി 4 പൈസ ഇടിഞ്ഞ് ഗ്രീന്‍ബാക്കിനെതിരെ എക്കാലത്തെയും താഴ്ന്ന 82.34 എന്ന നിലയില്‍ താല്‍ക്കാലികമായി ക്ലോസ് ചെയ്തു എന്നാണ് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് രൂപയുടെ പ്രാഥമിക നഷ്ടത്തില്‍ ചിലത് തിരിച്ചുപിടിച്ചതെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറഞ്ഞു.

സെന്‍ട്രല്‍ ബാങ്ക് ഇടപെടലും കോര്‍പ്പറേറ്റ് നിക്ഷേപവും മൂലമാണ് രൂപയ്ക്ക് നഷ്ടം നേരിട്ടത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞതും ഇന്നത്തെ സെഷനില്‍ രൂപയുടെ മൂല്യത്തെ തുണച്ചു എന്ന് എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് റിസര്‍ച്ച് അനലിസ്റ്റ് ദിലീപ് പാര്‍മര്‍ പറഞ്ഞു.
അതേസമയം രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തിയതോടെ സര്‍ക്കാര്‍ നടത്തുന്ന ബാങ്കുകള്‍ വഴി ആര്‍ ബി ഐ ഡോളര്‍ വിറ്റഴിച്ചേക്കും എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ബാങ്കുകളില്‍ നിന്നും മുംബൈ ആസ്ഥാനമായുള്ള ഒരു ബ്രോക്കറേജ് സ്ഥാപനത്തില്‍ നിന്നും ആര്‍ ബി ഐ ഇടപെടലിനെ കുറിച്ച് സ്ഥിരീകരണം ലഭിച്ചു എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു എസ് ഫെഡ് മുക്കാല്‍ ശതമാനം കൂടി നിരക്ക് വര്‍ധിപ്പിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളാണ് രൂപയുടെ മൂല്യത്തെ താഴ്ത്തിയത്. ഈ വര്‍ഷം ഇത് വരെ രൂപയുടെ മൂല്യത്തില്‍ 11 ശതമാനം ഇടിവ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡോളര്‍ വില്‍പനയിലൂടെ രൂപയെ പ്രതിരോധിക്കാന്‍ ആര്‍ ബി ഐ നടത്തിയ ശ്രമം കരുതല്‍ ശേഖരത്തെ രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിച്ചിരിക്കുകയാണ്.
അതിനിടെ 10 വര്‍ഷത്തെ യു എസ് ട്രഷറി ആദായം 3.90 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് അടുത്താണ്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ 11 ശതമാനമാണ് വര്‍ധന.












Click it and Unblock the Notifications