Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെര്‍ലിന്റെ പരാതി; രൂപേഷ് മുന്‍കൂര്‍ ജാമ്യത്തിന്

മുംബൈ: കാമസൂത്ര ത്രിഡിയുടെ പേരില്‍ സംവിധായകന്‍ രൂപേഷ് പോളും നായിക ഷെര്‍ലിന്‍ ചോപ്രയും കൊമ്പുകോര്‍ക്കല്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ജനുവരിയില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രൂപേഷ് പോളിനെതിരെ ആരോപണങ്ങളുമായി ഷെര്‍ലിന്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഷെര്‍ലിന്റെ ആരോപണങ്ങള്‍ക്ക് രൂപേഷ് കടുത്ത ഭാഷയില്‍ മറുപടി പറഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. ഇതോടോ തന്നെ അപമാനിച്ചുവെന്നും, ലൈംഗികചൂഷണത്തിന് ശ്രമിച്ചുവെന്നും ചിത്രത്തിന്റെ പ്രതിഫലം മുഴുവന്‍ തന്നില്ലെന്നും കാണിച്ച് ഷെര്‍ലിന്‍ രൂപേഷിനെതിരെ പൊലീസില്‍ പരാതി നല്‍കി.

Rupesh Paul

ഷെര്‍ലിന്‍ അരമുഴം മുമ്പേ എറിഞ്ഞപ്പോള്‍ അതിനേക്കാളും മുന്നിലാണ് താനെന്ന് തെളിയിച്ചുകൊണ്ട് രൂപേഷ് ഷെര്‍ലിനെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്, ഒപ്പം ഷെര്‍ലിന്റെ പരാതിയില്‍ അറസ്റ്റിലാകാതിരിക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനും രൂപേഷ് അപേക്ഷിച്ചിട്ടുണ്ട്.

തന്റെ പ്രവൃത്തികള്‍ നിയമപരമായ കാര്യങ്ങളാണെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യത്തെക്കുറിച്ച് കൂടുതല്‍ ഒന്നും താന്‍ പറയില്ലെന്നുമാണ് ഇക്കാര്യങ്ങളെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ രൂപേഷ് പറയുന്നത്.

ഷെര്‍ലിന്‍ നല്‍കിയ പരാതിയില്‍ തനിയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രൂപേഷ് പറയുന്നു. ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിലും ചെയ്യുന്ന വേഷത്തിലുമെല്ലാം ഷെര്‍ലിന്‍ ഏറെ സന്തോഷവതിയായിരുന്നു. ഷൂട്ടിങ്ങിലുടനീളം അവര്‍ നന്നായി സഹകരിക്കുകയും ആത്മാര്‍ത്ഥത കാണിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവര്‍ ഇങ്ങനെ ചെയ്യുന്നതിന്റെ കാര്യമെന്താണെന്ന് അറിയില്ല, അതില്‍ വേദനയുണ്ട്. അവര്‍ തന്നെയാണോ അവരെക്കൊണ്ട് മറ്റാരെങ്കിലും ചെയ്യിക്കുകയാണോ ഇതെന്ന് സംശയമുണ്ട്- രൂപേഷ് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+