ഫാസ്റ്റ് ടാഗ് ടോൾ പിരിവ് ഡിസംബർ 15 വരെ നീട്ടി: ഓൺലൈനിൽ ലഭിക്കുന്നില്ലെന്ന് പരാതി!!
ചണ്ഡീഗഡ്: ദേശീയപാതകളില്‍ സഞ്ചരിക്കുന്ന എല്ലാ വാണിജ്യ, സ്വകാര്യ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ടോള്‍ നല്‍കുന്നത് ഡിസംബര്‍ 1ൽ നിന്ന് 15ലേക്ക് നീട്ടി. നേരത്തെ ഡിസംബർ 1 മുതല്‍ നിര്‍ബന്ധമാക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ നിരവധി തവണ ഫാസ്റ്റ് ടാഗുകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ശ്രമിച്ചിട്ടും ബാങ്കുകള്‍ പ്രതികരിക്കുന്നില്ലെന്ന പരാതിയുമായി വാഹന ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ചില വില്‍പ്പന കേന്ദ്രങ്ങള്‍ മതിയായ ഫാസ്റ്റ്ടാഗുകള്‍ നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബർ ഒന്നുമുതൽ ഒരു ഗേറ്റിലൂടെ മാത്രമാണ് ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾ കടത്തിവിടൂ. ഫാസ്റ്റ് ഇല്ലാത്ത വാഹനങ്ങൾ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ പ്രവേശിച്ചാൽ ഇരട്ടി തുകയാണ് പിഴയിനത്തിൽ നൽകേണ്ടിവരിക.
പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ 23 അംഗീകൃത ബാങ്കുകളാണ് ഫാസ്റ്റ് ടാഗുകള്‍ നല്‍കുന്നതെന്ന് എന്‍എച്ച്എഐ അവകാശപ്പെടുന്നു. തിരഞ്ഞെടുത്ത ടോള്‍ പ്ലാസകള്‍, പെട്രോള്‍ പമ്പുകള്‍, ആര്‍ടിഒകള്‍ അല്ലെങ്കില്‍ ആമസോണിലെ ഓണ്‍ലൈന്‍ എന്നിവയില്‍ നിന്നും ഇത് ലഭിക്കും. ഇത് നേടാനുള്ള മറ്റൊരു മാര്‍ഗം MyFASTag അപ്ലിക്കേഷന്‍ (Android, iPhone എന്നിവയ്ക്ക് ലഭ്യമാണ്) ഡൗണ്‍ലോഡ് ചെയ്യുകയെന്നതാണ്.

ടോള്‍ പ്ലാസകളില്‍ പ്രതിദിനം 5,500-6,000 ഫാസ്റ്റ് ടാഗുകളും പഞ്ചാബിലും ഹരിയാനയിലും ആയിരത്തോളം ടാഗുകള്‍ ഓണ്‍ലൈനിലും വില്‍ക്കുന്നുണ്ടെന്ന് എന്‍എച്ച്എഐ അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെയും ഹരിയാനയിലെയും ഫാസ്റ്റ് ടാഗുകളിലൂടെയുള്ള ശരാശരി പ്രതിദിന ഇടപാടുകള്‍ 23 ശതമാനമാണ്.
വാഹനത്തിന്റെ വിന്‍ഡ്സ്ക്രീനില്‍ ഫാസ്റ്റ്ടാഗ് ഘടിപ്പിക്കുക വഴി ടോള്‍ ബൂത്തില്‍ നിര്‍ത്താതെ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന വാലറ്റില്‍ നിന്നോ ടോള്‍ പേയ്മെന്റ് നേരിട്ട് നടത്താന്‍ ഉപഭോക്താവിന് സാധിക്കും. ഡിസംബര്‍ 15 മുതല്‍, ടാഗ് ഇല്ലാതെ ഒരു ഫാസ്റ്റ് ടാഗ് പാതയില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇരട്ടി ഫീസ് നല്‍കേണ്ടി വരും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications