കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസ്റ്റ് ടാഗ് ടോൾ പിരിവ് ഡിസംബർ 15 വരെ നീട്ടി: ഓൺലൈനിൽ ലഭിക്കുന്നില്ലെന്ന് പരാതി!!

  • By S Swetha
Google Oneindia Malayalam News

ചണ്ഡീഗഡ്: ദേശീയപാതകളില്‍ സഞ്ചരിക്കുന്ന എല്ലാ വാണിജ്യ, സ്വകാര്യ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ടോള്‍ നല്‍കുന്നത് ഡിസംബര്‍ 1ൽ നിന്ന് 15ലേക്ക് നീട്ടി. നേരത്തെ ഡിസംബർ 1 മുതല്‍ നിര്‍ബന്ധമാക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ നിരവധി തവണ ഫാസ്റ്റ് ടാഗുകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ ശ്രമിച്ചിട്ടും ബാങ്കുകള്‍ പ്രതികരിക്കുന്നില്ലെന്ന പരാതിയുമായി വാഹന ഉടമകള്‍ രംഗത്തെത്തിയിട്ടുണ്ട്. ചില വില്‍പ്പന കേന്ദ്രങ്ങള്‍ മതിയായ ഫാസ്റ്റ്ടാഗുകള്‍ നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബർ ഒന്നുമുതൽ ഒരു ഗേറ്റിലൂടെ മാത്രമാണ് ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾ കടത്തിവിടൂ. ഫാസ്റ്റ് ഇല്ലാത്ത വാഹനങ്ങൾ ഫാസ്റ്റ് ടാഗ് ഗേറ്റിലൂടെ പ്രവേശിച്ചാൽ ഇരട്ടി തുകയാണ് പിഴയിനത്തിൽ നൽകേണ്ടിവരിക.

 ഉൽപ്പാദന രംഗത്ത് ജൂലൈ- സെപ്തംബർ പാദത്തിൽ വൻ ഇടിവ്, വളർച്ചാ നിരക്ക് 1 ശതമാനമായി കുറഞ്ഞു ഉൽപ്പാദന രംഗത്ത് ജൂലൈ- സെപ്തംബർ പാദത്തിൽ വൻ ഇടിവ്, വളർച്ചാ നിരക്ക് 1 ശതമാനമായി കുറഞ്ഞു

പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, പേയ്മെന്റ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ 23 അംഗീകൃത ബാങ്കുകളാണ് ഫാസ്റ്റ് ടാഗുകള്‍ നല്‍കുന്നതെന്ന് എന്‍എച്ച്എഐ അവകാശപ്പെടുന്നു. തിരഞ്ഞെടുത്ത ടോള്‍ പ്ലാസകള്‍, പെട്രോള്‍ പമ്പുകള്‍, ആര്‍ടിഒകള്‍ അല്ലെങ്കില്‍ ആമസോണിലെ ഓണ്‍ലൈന്‍ എന്നിവയില്‍ നിന്നും ഇത് ലഭിക്കും. ഇത് നേടാനുള്ള മറ്റൊരു മാര്‍ഗം MyFASTag അപ്ലിക്കേഷന്‍ (Android, iPhone എന്നിവയ്ക്ക് ലഭ്യമാണ്) ഡൗണ്‍ലോഡ് ചെയ്യുകയെന്നതാണ്.

xfast-tag-how-to-

ടോള്‍ പ്ലാസകളില്‍ പ്രതിദിനം 5,500-6,000 ഫാസ്റ്റ് ടാഗുകളും പഞ്ചാബിലും ഹരിയാനയിലും ആയിരത്തോളം ടാഗുകള്‍ ഓണ്‍ലൈനിലും വില്‍ക്കുന്നുണ്ടെന്ന് എന്‍എച്ച്എഐ അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെയും ഹരിയാനയിലെയും ഫാസ്റ്റ് ടാഗുകളിലൂടെയുള്ള ശരാശരി പ്രതിദിന ഇടപാടുകള്‍ 23 ശതമാനമാണ്.

വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ ഫാസ്റ്റ്ടാഗ് ഘടിപ്പിക്കുക വഴി ടോള്‍ ബൂത്തില്‍ നിര്‍ത്താതെ തന്നെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന വാലറ്റില്‍ നിന്നോ ടോള്‍ പേയ്മെന്റ് നേരിട്ട് നടത്താന്‍ ഉപഭോക്താവിന് സാധിക്കും. ഡിസംബര്‍ 15 മുതല്‍, ടാഗ് ഇല്ലാതെ ഒരു ഫാസ്റ്റ് ടാഗ് പാതയില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇരട്ടി ഫീസ് നല്‍കേണ്ടി വരും.

English summary
Rush to get Fast Tag in India before December 1st
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X