കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും റഷ്യയും 20 കരാറുകളില്‍ ഒപ്പുവച്ചു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും റഷ്യയും ഒന്നു കൂടി ബന്ധം ഉറപ്പിച്ചു. 20 കരാറുകളില്‍ ആണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പു വച്ചത്. ആണവ സഹകരണത്തിനും ഹെലിക്കോപ്റ്റര്‍ നിര്‍മാണത്തിനും എണ്ണ ഖനനത്തിനും മുന്‍തൂക്കം നല്‍കുന്ന പദ്ധതികളില്‍ ആണ് ഇന്ത്യയും റഷ്യയും ഒപ്പു വച്ചത്. ഇന്ത്യയും റഷ്യയുമായുള്ള പ്രതിരോധ സഖ്യം താരതമ്യം ചെയ്യാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം ബന്ധം ഒന്നു കൂടി ഉയര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. മറ്റുരാജ്യങ്ങളുമായി ബന്ധം പുലര്‍ത്തേണ്ടതുണ്ടെങ്കിലും പ്രധാന പ്രതിരോധസഖ്യം റഷ്യയുമായിട്ടായിരിക്കും.

സ്‌നോഡനെ വശീകരിക്കാന്‍ റഷ്യന്‍ ചാര സുന്ദരി

modi-putin

ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം കുതിച്ചു ഉയരണം എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്. ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

റഷ്യന്‍ സഹായത്തോടെ 12 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. പത്തു വര്‍ഷത്തേയ്ക്ക് ക്രൂഡ് ഓയില്‍ ലഭിക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

English summary
prime minister naredhra modi says India and Russia ink key nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X