ഇന്ത്യയിലെ സ്പുട്നിക് 5 പരീക്ഷണത്തിനുള്ള അനുമതി പിൻവലിച്ചു:റഷ്യയ്ക്ക് തിരിച്ചടിയായി ഇന്ത്യൻ നീക്കം
മോസ്കോ: ഇന്ത്യയിൽ നടത്താനിരുന്ന റഷ്യയുടെ കൊവിഡ് വാക്സിൻ പരീക്ഷണത്തിന് തിരിച്ചടി. ഇന്ത്യയിൽ ഡോ. റെഡ്ഡീസ് ലാബുമായി ചേർന്ന് സ്പുട്നിക് 5ന്റെ പരീക്ഷണത്തിന് നൽകിയിരുന്ന നിർദേശമാണ് ഡിസിജിഐ പിൻവലിച്ചിട്ടുള്ളത്. ആദ്യം ചെറിയ തോതിൽ മരുന്ന് പരീക്ഷണം നടത്താനാണ് കമ്പനിയോട് ഡ്രഗ് കൺട്രോളർ ആവശ്യപ്പെട്ടിട്ടുള്ളത്. മരുന്ന് പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുന്നതിന് മുമ്പ് വാക്സിൻ പുറത്തിറക്കാനുള്ള റഷ്യയുടെ നീക്കങ്ങൾക്കാണ് തിരിച്ചടിയായിട്ടുള്ളത്.
Recommended Video

അനുമതി നിരസിച്ചു
സ്പുട്നിക് 5 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താനുള്ള മരുന്ന് കമ്പനിയായ ഡോ. റെഡ്ഡിയുടെ പ്രമേയമാണ് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ നിരസിച്ചിട്ടുള്ളത്. ആദ്യഘട്ട പരീക്ഷണം ചെറിയ ഒരു സംഘത്തിലാണ് നടത്തിയത്. സെപ്തംബർ ഒന്ന് മുതൽ റഷ്യയിൽ മൂന്നാംഘട്ട മരുന്ന് പരീക്ഷണം നടന്നുവരികയാണ്. 40000 പേരിലാണ് മരുന്ന് കുത്തിവെയ്ക്കുന്നത്. ഇന്ത്യയിൽ കൊവിഡ് വാക്സിന്റെ പരീക്ഷണം നടത്തുന്നതിന് കമ്പനി ഡ്രഗ് കൺട്രോളറുടെ മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യകതകളും പാലിക്കണമെന്നാണ് വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നത്. വലിയ തോതിലുള്ള പരീക്ഷണങ്ങൾക്ക് മുതിരുന്നതിന് മുമ്പായി ചെറിയൊരു സംഘത്തിൽ മരുന്ന് പരീക്ഷിക്കാനാണ് ഡോ. റെഡ്ഡീസ് ലാബിന് ലഭിച്ചിട്ടുള്ള നിർദേശം.

ആശങ്ക മാത്രം
വിദേശത്ത് നടത്തുന്ന ആദ്യഘട്ട പഠനങ്ങളിൽ നിന്നുള്ള സുരക്ഷയും രോഗപ്രതിരോധം സംബന്ധിച്ച വിവരങ്ങളും അനുസരിച്ച് ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവരിൽ ഫലം പ്രകടമല്ലെന്നാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി പല രാജ്യങ്ങളും വാക്സിൻ പരീക്ഷണത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും റഷ്യയുടെ വാക്സിനാണ് ആദ്യം ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചിട്ടുള്ളത്.

നീക്കം നിർണ്ണായകം
കൊവിഡ് വാക്സിൻ മനുഷ്യരിൽ എത്രത്തോളം ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാകുന്നതിന് മുമ്പ് തന്നെ വാക്സിൻ പുറത്തിറക്കാനുള്ള റഷ്യയുടെ നീക്കത്തിനുള്ള തിരിച്ചടിയാണ് ഇന്ത്യയുടെ തീരുമാനം. കൊവിഡ് വ്യാപനത്തിൽ രണ്ടാമത് നിൽക്കുന്ന ഇന്ത്യയിൽ കൊവിഡ് വാക്സിന് അംഗീകാരം നേടാനുള്ള റഷ്യയുടെ നീക്കങ്ങൾക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. കുറച്ച് ആഴ്ചകൾക്കുള്ളിൽ ഇന്ത്യ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയെ മറികടക്കുമെന്നാണ് കരുതുന്നത്.

പ്രതികരണമില്ല
റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ടാണ് സ്പുട്നിക് 5 വാക്സിന്റെ മാർക്കറ്റിംഗിന്റെ ചുമതല. ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിനും മരുന്ന് വിതരണം ചെയ്യുന്നതിനുമായി കഴിഞ്ഞ മാസമാണ് ഡോ. റെഡ്ഡീസ് ലാബ് ഇന്ത്യയുമായുള്ള പങ്കാളിത്തം ഉറപ്പാക്കുന്നത്. ലോകത്ത് കൊവിഡ് വാക്സിന് ഡ്രഗ് റെഗുലേറ്ററുടെ അനുമതി നൽകിയ ആദ്യത്തെ രാജ്യം റഷ്യയാണ്. എന്നാൽ വൻതോതിലുള്ള മരുന്ന് പരീക്ഷണം പൂർത്തിയാക്കുന്നതിന് മുമ്പായിരുന്നു ഇത്. ഈ സാഹചര്യത്തിൽ മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് ഡോക്ടർമാരും ഗവേഷകരും ആശങ്ക പങ്കുവെച്ചിട്ടുണ്ട്. മരുന്ന് പരീക്ഷണത്തിനുള്ള നിർദേശം ഡ്രഗ് കൺട്രോളർ പിൻവലിച്ചത് സംബന്ധിച്ച് ആർഡിഐഫിൽ നിന്നോ ഡോ. റെഡ്ഡീസ് ലാബിൽ നിന്നോ ഉള്ള പ്രതികരണം ലഭ്യമല്ല.
-
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക








Click it and Unblock the Notifications