കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താൻ അനങ്ങിയില്ല, ഇന്ത്യ തിരിച്ചടിച്ചു; നിലപാട് വ്യക്തമാക്കി സുഷമാ സ്വരാജ് ചൈനയിൽ‌

Google Oneindia Malayalam News

ബീജിംഗ്: പതിനാറാമത് റഷ്യ-ഇന്ത്യ-ചൈന( RIC) ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സുഷമാ സ്വാരാജ് ചൈനയിലെത്തി. നിയന്ത്രണ രേഖ കടന്ന് പാകിസ്താനിൽ വ്യേമാക്രമണം നടത്താനുണ്ടായ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചു. ചൈനീസ് വിദേശ കാര്യമന്ത്രി വാംഗ് യിയുമായു നടത്തിയ കൂടിക്കാഴ്ചയിലാണ് പുൽവാമ ഭീകരാക്രമണവും ഇന്ത്യ നടത്തിയ വ്യേമാക്രമണവും ചർച്ചയായത്.

പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് സുഷമാ സ്വരാജ് ചൈനയിലെത്തിയത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദാണ് ആക്രണത്തിന് പിന്നിലെന്ന് കൂടിക്കാഴ്ചയിൽ സുഷമാ സ്വരാജ് വ്യക്തമാക്കി.

sushma

പാകിസ്താനെതിരെ നടന്ന സൈനിക നീക്കമായിരുന്നില്ല ഇതെന്നും തീവ്രവാദത്തിനെതിരായ നടപടിയാണെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം പാകിസ്താൻ നിരന്തരം നിരസിക്കുകയും ജെയ്ഷെ മുഹമ്മദ് ഇന്ത്യയിൽ കൂടുതൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം ലഭിച്ചതിനെയും തുടർന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് സുഷമാ സ്വാരാജ് വ്യക്തമാക്കി.

മസൂദ് അസറിനെന ആഗോള ഭീകരാനായി പ്രഖ്യാപിക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ സുഷമ സ്വരാജ് ഉന്നയിച്ചു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയുടെ വർഷങ്ങളായുള്ള ആവശ്യത്തിന് തടസ്സം നിൽക്കുന്നത് ചൈനയാണ്. അതുകൊണ്ട് തന്നെ സുഷമാ സ്വരാജിന്റെ സന്ദർശനം നിർണായകമാണ്. പുൽവാമ ആക്രമണത്തിൽ പാകിസ്താൻറെ പങ്കുണ്ടെന്ന് സുരക്ഷാ കൗൺസിലിൽ അംഗങ്ങളായ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചിട്ടും മസൂദ് അസർ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് ചൈന തയാറായിരുന്നില്ല.

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; തീവ്രവാദികളുടെ ഒളിത്താവളം സൈന്യം വളഞ്ഞു, രണ്ട് ഭീകരരെ വധിച്ചു ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; തീവ്രവാദികളുടെ ഒളിത്താവളം സൈന്യം വളഞ്ഞു, രണ്ട് ഭീകരരെ വധിച്ചു

English summary
sushma swaraj raises pulwama terror attack in bilateral meeting with chinese minister. she is in China to attend the 16th Russia-India-China or RIC foreign ministers' meeting in Wuhen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X