കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ ഇന്ത്യക്ക് ഓഫര്‍ ചെയ്ത് റഷ്യ... ചൈനയെ നേരിടാന്‍, 18 ടണ്‍ ഭാരം!!

Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഇന്ത്യക്ക് ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ. അതിര്‍ത്തിയില്‍ കൂടുതല്‍ സൈനിക വിന്യാസത്തിന് ഇന്ത്യ തയ്യാറെടുക്കുന്നതിനിടെയാണ് ഇത്തരമൊരു പ്രഖ്യാപനം. ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റഷ്യ ഔദ്യോഗികമായി ഇന്ത്യയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സ്പ്രറ്റ് എസ്ഡിഎംഐ ടാങ്കറുകളാണ് ഇന്ത്യക്കായി റഷ്യ ഓഫര്‍ ചെയ്തത്. ജൂണില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഷ്യ സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിലാണ് ടാങ്കറുകളെ കുറിച്ച് റഷ്യ ഇന്ത്യയെ അറിയിച്ചത്.

Recommended Video

cmsvideo
Russia offers India Sprut lightweight tanks amid stand-off with China | Oneindia Malayalam
1

അതിര്‍ത്തിയില്‍ വിമാനമാര്‍ഗം ഈ ടാങ്കറുകളെ എത്തിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. ഇന്ത്യ നേരത്തെ തന്നെ ടി 90 ടാങ്കറുകള്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്നു. 46 ടണ്‍ ഭാരമുള്ള ടാങ്കറുകളാണ് ഇത്. ടി 72 ടാങ്കുകളും ഇന്ത്യക്കുണ്ട്. അതിനും 45 ടണ്ണോളം ഭാരമുണ്ട്. ഭാരക്കുറവുള്ള ലൈറ്റ് വെയിറ്റ് ഇനത്തിലുള്ള ടാങ്കറുകള്‍ ചൈനയ്ക്കുണ്ട്. ടൈപ്പ് 15 ആണ് ഈ ടാങ്കറുകള്‍. ഇവയ്ക്ക് 33 ടണ്‍ ഭാരമേയുള്ളൂ. ചൈനയുടെ ഈ ടാങ്കറിനെ നേരിടാന്‍ റഷ്യയില്‍ നിന്നുള്ള പുതിയ ടാങ്കറുകള്‍ക്ക് സാധിക്കും. മലനിരകളില്‍ അതിവേഗം സഞ്ചരിക്കാന്‍ ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ക്ക് സാധിക്കും.

സ്ഥിരമായി യുദ്ധമുന്നണിയില്‍ ഉപയോഗിക്കുന്നത് 40 ടണ്ണില്‍ അധികം ഭാരമുള്ള ടാങ്കുകളാണ്. എന്നാല്‍ ചൈന അത്യാധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും മാറി ചിന്തിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ടാങ്കുകള്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ റഷ്യ ഇക്കാര്യം ഇങ്ങോട്ട് നല്‍കുകയായിരുന്നു. ദീര്‍ഘകാലമായി ഇന്ത്യയുടെ മികച്ച പങ്കാളിയാണ് റഷ്യ. ലൈറ്റ് വെയിറ്റ് ടാങ്ക് ഓഫര്‍ അതുകൊണ്ട് തന്നെ ഇന്ത്യ സ്വീകരിക്കാനാണ് സാധ്യത. സാങ്കേതിക തലത്തിലുള്ള ചര്‍ച്ചകള്‍ മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയും റഷ്യന്‍ അധികൃതരും തമ്മില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

സാങ്കേതിക കാര്യങ്ങൡലെ ചര്‍ച്ചകളിലൂടെ മാത്രമേ പ്രതിരോധ ഉപകരണങ്ങളുടെ മികവ് എത്രത്തോളമുണ്ടെന്നും, എന്താണ് പരിമിതിയെന്നും അറിയാന്‍ സാധിക്കും. അതേസമയം പെട്ടെന്ന് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപകരണങ്ങളുടെ പട്ടികയില്‍ ഈ ടാങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൈന്യത്തിന് ഇത്തരം ഉപകരണങ്ങള്‍ വാങ്ങുന്നതിന് വലിയ താല്‍പര്യമുണ്ട്. ചൈനയുമായുള്ള സംഘര്‍ഷം തന്നെയാണ് കാരണം. സര്‍ക്കാര്‍ സ്വകാര്യ കമ്പനിയായ ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയോട് കെ9 വജ്ര ടാങ്കറുകളെ മോഡിഫൈ ചെയ്ത് 35 ടണ്‍ ലൈറ്റ് വെയിറ്റ് ടാങ്കറുകളാക്കി മാറ്റാന്‍ വേണ്ടി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

English summary
russia offers india light weight tanks, defence ministry discussing it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X