കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റകൈ പ്രയോഗത്തിന് ഇന്ത്യ മുതിരില്ല; എല്ലാം പഠിക്കും, റഷ്യയുടെ വാക്‌സിൻ ഇന്ത്യയിലെത്താൻ വൈകിയേക്കും

Google Oneindia Malayalam News

ദില്ലി: ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു റഷ്യയില്‍ നിന്ന് കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിേെച്ചന്ന വാര്‍ത്ത പുറത്തുവന്നത്. ലോകത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ റഷ്യയുടെ വാക്‌സിന്‍ ഫലപ്രദവും സുരക്ഷിതവുമെന്നാണ് പ്രിസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ പറയുന്നത്. പുടിന്റെ മകളിലും വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്പുട്‌നിക് 5 എന്നാണ് റഷ്യ ഇതിന് പേര് നല്‍കിയത്. എന്നാല്‍ ഈ വാക്‌സിന്‍ ധൃതി പിടിച്ച് ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

Recommended Video

cmsvideo
Russia's vaccine Sputnik V: Why India may have to wait longer | Oneindia Malayalam
റഷ്യയുടെ അനുഭവം

റഷ്യയുടെ അനുഭവം

വാക്‌സിന്റെ കാര്യത്തില്‍ റഷ്യയുടെ അനുഭവം മനസിലാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. വാക്‌സിന്‍ സംബന്ധിച്ച് ഇന്ത്യ ധൃതി പിടിച്ച് ഇന്ത്യ ഒരു തീരുമാനമെടുത്തേക്കില്ല. വാക്‌സിന്‍ പരീക്ഷണം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ടായിരുന്നു.

ട്രെയല്‍ നടത്തേണ്ടിവരും

ട്രെയല്‍ നടത്തേണ്ടിവരും

ലോകത്ത് ആദ്യമായി കണ്ടുപിടിച്ച കൊവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് റഷ്യ അവകാശപ്പെടുന്നുവെങ്കിലും ഇത് ഇന്ത്യയില്‍ ലഭ്യമാക്കണമെങ്കില്‍ മനുഷ്യരില്‍ പരീക്ഷണം നടത്തേണ്ടതുണ്ട്. വ്യത്യസ്ത വിഭാഗങ്ങളിലെ ജനങ്ങളില്‍ ഇതിന്റെ ഫലപ്രാപ്തിയില്‍ മാറ്റമുണ്ടാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.

ഇന്ത്യ മുതിരില്ല

ഇന്ത്യ മുതിരില്ല

എന്നാല്‍ രോഗം വ്യാപിക്കുന്ന ഈ അടിയന്തരസാഹചര്യം കണക്കിലെടുത്ത് പരീക്ഷണ ഘട്ടങ്ങള്‍ ഒഴിവാക്കി വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെങ്കിലും ഇന്ത്യ അങ്ങനെ ഒരു റിസ്‌ക് എടുക്കാന്‍ മുതിരില്ല. മാത്രമല്ല, ഓക്‌സഫഡ് വാക്‌സിന്‍ഖെ കാര്യത്തില്‍ ഇന്ത്യ രണ്ടും മൂന്നും ഘട്ട ട്രെയല്‍ പരീക്ഷണം നിര്‍ദ്ദേശിച്ചിരിക്കെ റഷ്യന്‍ വാക്‌സിന്റെ കാര്യത്തില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ല.

കരാറുകള്‍ ഇല്ല

കരാറുകള്‍ ഇല്ല

ഓക്‌സഫഡില്‍ തയ്യാറാകുന്ന വാകസിന്റെ ഉത്പാദനത്തിന് ഇന്ത്യന്‍ കമ്പനിയായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറുണ്ട്. എന്നാല്‍ റഷ്യയിലെ വാക്‌സിനുമായി ഇന്ത്യയില്‍ നിലവില്‍ കരാറുകളില്ല. ഇത് വാക്‌സിന്‍ ഇന്ത്യയിലെത്തുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വ്കാസിന്റെ കാര്യത്തില്‍ ലോകാരോഗ്യ സംഘടന മുന്നോട്ട് വച്ച ആശങ്കകള്‍ പ്രസിഡന്റ് പുടിന്‍ തള്ളുകയുണ്ടായി.

100 കോടി ഡോസുകള്‍

100 കോടി ഡോസുകള്‍

അതേസമയം, റഷ്യയുടെ പുതിയ വാക്സിന് ആവശ്യക്കാരുടെ എണ്ണത്തില്‍ ഒരു കുറവും ഇല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 20 രാജ്യങ്ങള്‍ ഇതുവരെ വാക്സിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. 100 കോടി ഡോസുകള്‍ക്കാണത്രെ ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്.

രണ്ട് മാസം കൊണ്ട്

രണ്ട് മാസം കൊണ്ട്

എന്നാല്‍ റഷ്യന്‍ വാക്സിന്റെ കാര്യക്ഷമതയിലും ഫലപ്രാപ്തിയിലും എല്ലാം ഇപ്പോഴും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വെറും രണ്ട് മാസം കൊണ്ടാണ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതും വാക്സിന് അംഗീകാരം നല്‍കിയതും. ഇത് എങ്ങനെ സാധ്യമാകും എന്നാണ് ശാസ്ത്രലോകം ചോദിക്കുന്നത്.

റഷ്യൻ വാക്‌സിന് 100 കോടി ഡോസ് ഓർഡര്‍; സ്പുട്‌നിക് ശരിക്കും ക്ലിക്ക്... പേരിന് പിന്നിലെ കഥയും സംശയവുംറഷ്യൻ വാക്‌സിന് 100 കോടി ഡോസ് ഓർഡര്‍; സ്പുട്‌നിക് ശരിക്കും ക്ലിക്ക്... പേരിന് പിന്നിലെ കഥയും സംശയവും

കണ്ണൂരില്‍ നിന്നും 40 ലക്ഷത്തിന് വിമാനം 'വിളിച്ച്' ഹസന്‍ കുഞ്ഞി ഖത്തറിലേക്ക് പറക്കുന്നുകണ്ണൂരില്‍ നിന്നും 40 ലക്ഷത്തിന് വിമാനം 'വിളിച്ച്' ഹസന്‍ കുഞ്ഞി ഖത്തറിലേക്ക് പറക്കുന്നു

 കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; മരണത്തിന് തൊട്ടുമുമ്പ് ചാനല്‍ ചര്‍ച്ചയില്‍ സജീവം കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു; മരണത്തിന് തൊട്ടുമുമ്പ് ചാനല്‍ ചര്‍ച്ചയില്‍ സജീവം

English summary
Russia's Covid vaccine Sputnik V may be delayed in India; Says Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X