കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയുടെ വാക്‌സിന്‍ ഉടന്‍ എത്തുമോ? ചര്‍ച്ചകള്‍ നടന്നെന്ന് ആരോഗ്യമന്ത്രാലയം, പ്രതീക്ഷയോടെ രാജ്യം

Google Oneindia Malayalam News

ദില്ലി: ലോകത്ത് ആദ്യമായി കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത് റഷ്യയാണെന്നാണ് അവകാശപ്പെടുന്നത്. സ്പുട്‌നിക് വി എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍ സംബന്ധിച്ച് റഷ്യയുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിനുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. സ്പുട്‌നിക്കിന്റെ ഉത്പാദനത്തിനായി ഇന്ത്യയുടെ പങ്കാളിത്തം തേടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുമായി ചര്‍ച്ചകള്‍ നടന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.

covid

അതേസമയം, വാക്സിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിത്തം തേടിയിട്ടുണ്ടെന്ന് റഷ്യന്‍ ഡയറക്ടര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ചീഫ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കിറില്‍ ദിമിത്രീവാണ് അറിയിച്ചത്. കൊവിഡിനെതിരെയുള്ള വാക്സിന്‍ നിര്‍മ്മിക്കുന്നത് വളരെ സങ്കീര്‍ണമായ പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ ,സ്പുട്നിക് 5 വന്‍ തോതില്‍ നിര്‍മ്മിക്കാനുള്ള ഉത്പാദനശേഷി ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Recommended Video

cmsvideo
India's discussion with russia for sputnik 5 | Oneindia Malayalam

വാക്സിന്‍ നിര്‍മ്മാണത്തിന്റെ പങ്കാളിയാവാന്‍ നിരവധി രാജ്യങ്ങള്‍ സമീപിക്കുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് റഷ്യയ്ക്ക് താല്‍പര്യം. പശ്ചിമേശ്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവരാണ് ഇപ്പോള്‍ റഷ്യയുമായി സഹകരിക്കുന്നത്. റഷ്യയുടെ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്.

തങ്ങളുടെ വാക്സിന്റെ പരീക്ഷണം റഷ്യയില്‍ മാത്രമല്ല നടത്താന്‍ ഉദ്ദേശിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ബ്രസീല്‍, എന്നീ രാജ്യങ്ങളിലും വാക്സിന്‍ പരീക്ഷണം നടത്തും. അഞ്ചോളം രാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ നിര്‍മ്മിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്. ഏഷ്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് വാക്സിന് ഇപ്പോള്‍ ആവശ്യക്കാരുള്ളത്.

ഇതിനിടെ, റഷ്യയിലെ വെക്ടോര്‍ സ്റ്റേറ്റ് റിസര്‍ട്ട് സെന്റര്‍ വൈറോളജി ആന്‍ഡ് ബയോടെക്നോളജി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ പ്രീക്ലിനിക്കള്‍ പരീക്ഷണത്തില്‍ കാര്യക്ഷമത നേടിയിരിക്കുന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റഷ്യയിലെ വെക്ടോര്‍ സ്റ്റേറ്റ് റിസര്‍ച്ച്് സെന്റര്‍ വൈറോളജി ആന്‍ഡ് ബയോടെക്നോളജി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ വാക്സിനാണ് ഇപ്പോള്‍ പ്രീക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഉയര്‍ന്ന കാര്യക്ഷമത നേടിയിരിക്കുന്നത്. വെക്ടോര്‍ സ്റ്റേറ്റ് റിസര്‍ച്ചിന്റെ ഡയറക്ടര്‍ റിനാറ്റ് മക്സ്യുതോവാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ടിഎഎസ്എസ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കുംഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കും

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല; കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കും; മാര്‍ഗരേഖ പുറത്തിറക്കിനീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല; കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കും; മാര്‍ഗരേഖ പുറത്തിറക്കി

English summary
Russia's Covid vaccine Update: Union Health Ministry Are In Talks with Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X