യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യവിമാനം എത്തി; വിമാനത്തിൽ 27 മലയാളികൾ; ആകെ 219 ഇന്ത്യക്കാർ
ഡൽഹി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം എത്തി. മുംബൈയിലാണ് ആദ്യ വിമാന സംഘം എത്തിയത്. വിമാനത്തിൽ ഉള്ളത് 27 മലയാളികളാണ്. ആകെ 219 ഇന്ത്യക്കാരാണ് വിമാനത്തിൽ ഉള്ളത്. എയർ ഇന്ത്യയുടെ വിമാനത്തിൽ ആണ് ഇവരെ ഇന്ത്യയിൽ എത്തിച്ചത്.
അതേസമയം, രക്ഷാ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ വിമാനം ഇന്ത്യയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ വിദ്യാർത്ഥികൾ അതിർത്തി കടന്ന് റൊമാനിയയിൽ എത്തിയിരുന്നു.

തുടർന്ന് റൊമാനിയയിൽ നിന്നും ബുക്കാറെസ്റ്റിലേക്ക് യാത്രക്കാർ എത്തി. തുടർന്ന് അവിടെ നിന്നും ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിച്ചിരിക്കുകയാണ്. എന്നാൽ, അൽപ്പസമയത്തിനകം മറ്റൊരു വിമാനം കൂടി രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെടും എന്നാണ് വിവരം. ഡൽഹിയിലേക്കുളള വിമാനം ആയിരിക്കും ബുക്കാറെസ്റ്റിൽ നിന്നും എത്തുക. പതിനേഴ് മലയാളികളാണ് ഈ സംഘത്തിലുള്ളത്. ഇവർക്കുള്ള താമസം കേരളഹൗസിൽ ഒരുക്കിയിട്ടുണ്ട്. ഈ വിമാനം ഡൽഹിയിലെത്തുന്നത് പുലർച്ചെ മൂന്ന് മണി കഴിഞ്ഞ് ആയിരിക്കും.












Click it and Unblock the Notifications