Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്റെ മരണം റഷ്യ അന്വേഷിക്കും, സ്ഥിരീകരിച്ച് അംബാസിഡര്‍

ദില്ലി: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മരണം റഷ്യ അന്വേഷിക്കുമെന്ന് റഷ്യയുടെ ഇന്ത്യന്‍ അംബാസിഡര്‍ ഡെന്നീസ് അലിപ്പോവ്. കഴിഞ്ഞ ദിവസം യുക്രൈന്‍ നഗരമായ കാര്‍ക്കീവിലായിരുന്നു നവീന്‍ കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. കാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു നവീന്‍ പഠിച്ചിരുന്നത്. സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങിയപ്പോള്‍ കനത്ത ഷെല്ലാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ ഇത് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും തന്റെ മകന് വിദേശത്ത് പോയി പഠിക്കേണ്ടി വന്നുവെന്നും നവീന്റെ പിതാവ് കുറ്റപ്പെടുത്തിയിരുന്നു.

1

അതേസമയം നവീന്റെ മരണ ശേഷം ഇന്ത്യ റഷ്യയുടെയും യുക്രൈന്റെയും നയതന്ത്ര പ്രതിനിധികളോട് ഇന്ത്യക്കാരുടെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാര്‍ക്കീവിലും മറ്റ് യുദ്ധപ്രദേശങ്ങളിലുമായി ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നുണ്ട്. നവീന്റെ കുടുംബത്തിന്റെ ദു;ഖത്തില്‍ പങ്കുചേരുന്നു. രാജ്യത്താകെ ഇത് അനുശോചിക്കാനുള്ള സമയമാണ്. ആ വികാരത്തെ മാനിക്കുന്നു. ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യും. നവീന്‍ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും, സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അലിപോവ് പറഞ്ഞു. കര്‍ണാടകത്തിലെ ഹവേരി ജില്ലയിലെ ചലഗേരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണ് നവീന്‍.

കഴിഞ്ഞ ദിവസം രാത്രി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശൃംഖല നവീന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. കാര്‍ക്കീവിലെ നഗര ഭരണകൂടവുമായി ഇന്ത്യന്‍ അധികൃതര്‍ ബന്ധപ്പെടുന്നുണ്ട്. നവീന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനാണിത്. സാധനം വാങ്ങാനായി കടയിലെത്തി വരി നല്‍ക്കുന്നതിനിടെയാണ് ഷെല്‍ പതിച്ചതെന്ന് നവീന്റെ സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ വ്യക്തമല്ലെന്ന് ശൃംഖല വ്യക്തമാക്കി. അതേസമയം ഇന്ത്യ യുക്രൈനിലേക്ക് സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. മെഡിക്കല്‍ സഹായമാണ് നല്‍കുക. മരുന്നുകള്‍ കൂടുതലായി എത്തിക്കും. ദില്ലിയില്‍ നിന്ന് ബുക്കാറെസ്റ്റിലേക്കുള്ള വിമാനം തിരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+