ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കഡാകിന്‍ അന്തരിച്ചു;അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
ഇന്ത്യ-റഷ്യ ബന്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച നയതന്ത്രജ്ഞനായിരുന്നു കഡാകിനെന്ന് വികാസ് സ്വരൂപ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
ദില്ലി: ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അന്തരിച്ചു. അലക്‌സാണ്ടര്‍ കഡാകിന്‍(68) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 2009 മുതല്‍ ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ആയിരുന്നു അലക്‌സാണ്ടര്‍ കഡാകിന്‍.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യ-റഷ്യ ബന്ധത്തില്‍ നിര്‍ണായക പങ്കുവഹിച്ച നയതന്ത്രജ്ഞനായിരുന്നു കഡാകിനെന്ന് വികാസ് സ്വരൂപ് ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

കഡാക്കിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മികച്ച നയതന്ത്ര വിദഗ്ധനായിരുന്നു കഡാക്കിനെന്നും മോദി ഓര്‍മ്മിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ കഡാക്കിന്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി. 1949 ജൂലൈ 22ന് യുഎസ്എസ്ആറിലെ ചിസിനാവുവില്‍ ജനിച്ച കഡാകിന്‍ 1971 ലാണ് ഇന്ത്യയിലെ റഷ്യന്‍ എംബസിയില്‍ സേവനമാരംഭിച്ചത്.












Click it and Unblock the Notifications